ഷൊർണൂർ ട്രെയിൻ അപകടം വിശദമായ അന്വേഷണം വേണം; മന്ത്രി വി അബ്ദുറഹിമാൻ

V Abdurahiman

തിരുവനന്തപുരം : ഷൊർണൂരിൽ റെയിൽവേ ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സംസ്ഥാനത്തെ റെയിൽവെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്തയയ്ക്കുകയും ചെയ്തു.

ദുരന്തം ഏറെ ഞെട്ടിക്കുന്നതായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ റെയിൽവേ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

Also Read: ഷൊർണൂർ ട്രെയിൻ അപകടം; കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

വള്ളത്തോൾനഗർ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നു മാലിന്യം ശേഖരിച്ച് ചെറുതുരുത്തി റെയിൽവേ പാലത്തിലൂടെ നടന്നുവന്ന നാല് തൊഴിലാളികളാണ് ശനിയാഴ്ച വൈകിട്ട് ട്രെയിൻ ഇടിച്ചു മരിച്ചത്. പത്തു തൊഴിലാളികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ നാലു പേർ അപകടത്തിൽപെട്ടു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഞായറാഴ്ചയിലെ സന്ദർശനത്തിനു മുന്നോടിയായാണ് ട്രാക്ക് ശുചീകരിക്കാൻ കരാറെടുത്തയാൾ ഇവരെ ജോലിക്കായി എത്തിച്ചത്.

Also Read: കൊല്ലം പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

റെയിൽവേ ട്രാക്കോ, റെയിൽവേ പാലമോ പോലുള്ള അപകട സാധ്യയുള്ള സ്ഥലങ്ങളിൽ ശുചീകരണം നടത്തി മുൻ പരിചയം ഇല്ലാത്ത തൊഴിലാളികൾ ആയിരുന്നു ഇവർ. ഒപ്പം മേൽനോട്ടത്തിനായി സൂപ്പർവൈസർമാർ ഇല്ലാതിരുന്നതും ദുരന്തത്തിന് വഴിയൊരുക്കി. പുഴയ്ക്ക് കുറുകെയുള്ള റെയിൽ പാലം കടക്കു മുൻപേ വളവ് തിരിഞ്ഞ് ട്രെയിൻ പാഞ്ഞടുക്കുകയായിരുന്നു. മുൻ പരിചയം ഇല്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയോഗിച്ച് ദുരന്തത്തിനിരയാക്കിയ സംഭവത്തിൽ റെയിൽവേ അധികാരികളും കരാറുകാരനും ഒരുപോലെ ഉത്തരവാദികളാണ്. അതേസമയം അപകടത്തിന്റെ ഉത്തരവാദിത്വം കരാറുകാരന്റെ തലയിൽ കെട്ടിവച്ച് ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിലാണ് റെയിൽവേ ഉദ്യോഗസ്ഥർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News