തൃശൂർ കൊടുങ്ങല്ലൂരിൽ വീണ്ടും കള്ളക്കടൽ പ്രതിഭാസം

തൃശൂർ കൊടുങ്ങല്ലൂരിൽ വീണ്ടും കള്ളക്കടൽ പ്രതിഭാസം. എറിയാട് ഗ്രാമ പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ് പഞ്ചായത്തിലെ കാര അറപ്പക്കടവ്, പുതിയ റോഡ് എന്നിവിടങ്ങളിലാണ് കടൽ കരയിലേക്ക് കടന്നത്. ഇന്ന് രാത്രി ഏഴരയോടെയാണ് കള്ളക്കടൽ പ്രകടമായി തുടങ്ങിയത്. പെരിഞ്ഞനം ആറാട്ടുകടവിലും, സമിതി ബീച്ചിലും ചെറിയ തോതിൽ തിരമാലകൾ കരയിലേക്ക് അടിച്ചു കയറുന്നുണ്ട്.

ALSO READ:  പ്രായത്തിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ കുഞ്ഞീരുമ്മ യാത്രയായി

വേലിയേറ്റ സമയം കൂടിയായതിനാൽ കടൽ ക്ഷോഭത്തിന് തീവ്രത ഏറുമോ എന്ന ആശങ്കയും തീരമേഖലയിൽ നിലനിൽക്കുന്നുണ്ട്. കാലാവസ്ഥാ വകുപ്പിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധന ഉപകരണങ്ങളും വള്ളങ്ങളും മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്ച വൈകിട്ട് തന്നെ തീരത്ത് നിന്നും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.

ALSO READ:  നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവം ; അറസ്റ്റിലായ അമ്മയിൽ നിന്ന് മൊഴിയെടുക്കുന്നത് നീണ്ടേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News