ഷൊർണൂർ ട്രെയിൻ അപകടം; നഷ്ടപരിഹാരം ഉറപ്പാക്കാൻ സെൻട്രൽ ലേബർ കമ്മീഷണർക്ക് കത്ത് നൽകാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി

V sivankutty

ശനിയാഴ്ച ഷൊർണ്ണൂരിൽ തീവണ്ടി തട്ടിയുണ്ടായ അപകടത്തിൽ നാല് തൊഴിലാളികൾ മരിച്ച സംഭവത്തിൽ. കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ സെൻട്രൽ ലേബർ കമ്മീഷണർക്ക് കത്ത് നൽകാൻ സംസ്ഥാന ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി. തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്രം എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഒറ്റപ്പാലത്ത് വാടകയ്ക്കു താമസിക്കുന്ന സേലം അയോധ്യാ പട്ടണം അടിമലൈപുത്തൂർ സ്വദേശി ലക്ഷ്മണൻ, ഭാര്യ വള്ളി, വള്ളിയുടെ ബന്ധു റാണി റാണിയുടെ ഭർത്താവ് ലക്ഷ്മണൻ എന്നിവരാണ് ട്രെയിൻ തട്ടി മരിച്ചത്.

Also Read: ഷൊർണ്ണൂരിൽ തീവണ്ടി ഇടിച്ച് അതിഥി തൊഴിലാളികൾ മരിച്ച സംഭവം; കാരണം റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥ

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഞായറാഴ്ചയിലെ സന്ദർശനത്തിനു മുന്നോടിയായാണ് ട്രാക്ക് ശുചീകരിക്കാൻ കരാറെടുത്തയാളാണ് ഇവരെ ജോലിക്കായി എത്തിച്ചത്. റെയിൽവേ ട്രാക്കോ, റെയിൽവേ പാലമോ പോലുള്ള അപകട സാധ്യയുള്ള സ്ഥലങ്ങളിൽ ശുചീകരണം നടത്തി മുൻ പരിചയം ഇല്ലായിരുന്നു. ഇവർക്കൊപ്പം മേൽനോട്ടത്തിനായി സൂപ്പർവൈസർമാർ ഇല്ലാതിരുന്നതും ദുരന്തത്തിന് വഴിയൊരുക്കി.

മുൻ പരിചയം ഇല്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയോഗിച്ച് ദുരന്തത്തിനിരയാക്കിയ സംഭവത്തിൽ റെയിൽവേ അധികാരികളും കരാറുകാരനും ഒരുപോലെ ഉത്തരവാദികളാണ്. അതേസമയം അപകടത്തിന്റെ ഉത്തരവാദിത്വം കരാറുകാരന്റെ തലയിൽ കെട്ടിവച്ച് ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിലാണ് റെയിൽവേ ഉദ്യോഗസ്ഥർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News