പുരോഗമന കലാസാഹിത്യസംഘത്തിന്റെ ചരിത്രം പറയുന്ന ഹ്രസ്വചിത്രം ജനശ്രദ്ധ നേടുന്നു

പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘത്തിന്റെ ആദര്‍ശ് നഗര്‍ യൂണിറ്റ് നിര്‍മ്മിച്ച പുകസയുടെ ചരിത്രം പറയുന്ന ഹ്രസ്വചിത്രം ജനശ്രദ്ധ പിടിച്ചുപറ്റി മുന്നേറുന്നു. യൂട്യൂബ് ചാനലിലും ഫേസ്ബുക്കിലുമായി ആയിരങ്ങളാണ് ചിത്രം കണ്ടിരിക്കുന്നത്.

ALSO READ:ചിത്രകാരന്‍ പ്രദീപ് പുത്തൂരിന് 17 ലക്ഷത്തിന്റെ അമേരിക്കന്‍ അവാര്‍ഡ്

ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ ആധുനിക രൂപമായി 1981 ആഗസ്റ്റ് 14 ന് രൂപം കൊണ്ട പുരോഗമന കലാസാഹിത്യസംഘം അതിന്റെ ചരിത്രം വളരെ ലളിതമായ ഭാഷയില്‍ ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രത്തെ കുറിച്ച് പ്രേക്ഷകരില്‍ നിന്നും നല്ല അഭിപ്രായങ്ങളാണ് ഉണ്ടാവുന്നത്. പുരോഗമന കലാസാഹിത്യസംഘം വഞ്ചിയൂര്‍ മേഖല ജോയിന്റ് സെക്രട്ടറി കൂടിയായ അജി ചന്ദ്രശേഖര്‍ ആണ് സംവിധായകന്‍. സിനിമ- സീരിയല്‍ നടന്മാരായ സി ജെ മാത്യൂസ് പ്രദീപ് രാജ്, ശ്രീകാന്ത് എന്നിവര്‍ അഭിനയിക്കുന്നു.

ALSO READ:തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; നാല്‍പതോളം പേര്‍ക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News