ഭാരത് ഭവന്‍ കലാലയ ചെറുകഥാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭാരത് ഭവന്‍ കലാലയ ചെറുകഥാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. നോവലിസ്റ്റും ചെറുകഥാകൃത്തും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായിരുന്ന സതീഷ് ബാബു പയ്യന്നൂരിന്റെ ഓര്‍മയ്ക്കായ് ഭാരത് ഭവന്‍ ഏര്‍പ്പെടുത്തിയ പ്രഥമ സംസ്ഥാനതല കലാലയ ചെറുകഥാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജിലെ ബി എ മലയാളം വിദ്യാര്‍ഥിനി സൈനബ എസ് രചിച്ച ‘അപ്പ’ എന്ന കഥ ഒന്നാം സ്ഥാനത്തിനും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ രണ്ടാം വര്‍ഷ ജേര്‍ണലിസം വിദ്യാര്‍ഥി അദ്വൈത് പി ആര്‍ എഴുതിയ ‘സ്വത്വം’ രണ്ടാം സ്ഥാനത്തിനും നെടുമങ്ങാട് ഗവണ്‍മെന്റ് കോളേജിലെ മലയാളം ഗവേഷണ വിദ്യാര്‍ഥി ഡി പി അഭിജിത്തിന്റെ ‘നദി’ എന്ന നോവല്‍- മൂന്നാം സ്ഥാനത്തിനും അര്‍ഹമായി.

Also Read : കോട്ടയം കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു; ഒന്നാംഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മന്ത്രി മുഹമ്മദ് റിയാസ്

പ്രശസ്ത എഴുത്തുകാരന്‍ ബെന്യമിന്‍ ജൂറി ചെയര്‍മാനായും കേരള ബുക്ക് മാര്‍ക്ക് സെക്രട്ടറി എബ്രഹാം മാത്യു, കെ ആര്‍ അജയന്‍, കെ എ ബീന ,ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ . പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ അടങ്ങിയ ജൂറി പാനലാണ് പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

2024 ഒക്ടോബര്‍ 31 നു ഭാരത് ഭവനില്‍ നടക്കുന്ന സാംസ്‌കാരിക ചടങ്ങില്‍ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും പുരസ്‌ക്കാര ജേതാക്കള്‍ക്ക് സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News