കരള്‍… ശരീരത്തിലെ മറ്റൊരു പ്രധാനപ്പെട്ട അവയവം. കരളിന്റെ ആരോഗ്യത്തെ ആരും പരിഗണിക്കാറേയില്ല. അനാരോഗ്യം വിളിച്ചുവരുത്തുമെന്ന് അറിയാമായിരുന്നിട്ടും ശരീരത്തിന് ഹാനികരമായ ഭക്ഷണവും പാനീയവും അമിതമായി കഴിച്ചും കുടിച്ചും നമ്മള്‍ ഇല്ലാതാക്കുന്നത് നമ്മുടെ സ്വന്തം കരളിനെ തന്നെയാണ്. വിഷാംശങ്ങള്‍ നീക്കി പോഷകങ്ങളുടെ സംസ്‌കരണം നിര്‍വഹിക്കുന്ന കരള്‍ പണിമുടക്കി തുടങ്ങിയാല്‍ അത് പ്രശ്‌നമാണ്. ഇത് ശരീരം നമുക്ക് ചില ലക്ഷണങ്ങളിലൂടെ കാട്ടിത്തരികയും ചെയ്യും.
എപ്പോഴുമുള്ള ആ ക്ഷീണം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ… ഉറങ്ങി ഉറങ്ങി മടുത്തിട്ടും ആ ക്ഷീണം അങ്ങോട്ട് വിട്ടുപോവില്ല. അത് ഒരുപക്ഷേ കരളിന് പ്രശ്‌നമുണ്ടെന്നുള്ള ആദ്യ സൂചനകളിലൊന്നാണെന്ന് അറിയാമോ? കരള്‍ ക്ഷീണിച്ച് തുടങ്ങുമ്പോള് ശരീരത്തില്‍ നിന്നും വിഷാംശം അരിച്ചു നീക്കാനും ബുദ്ധിമുട്ടായി തുടങ്ങും. ഇത് അവ ശരീരത്തില്‍ അടിഞ്ഞുകൂടാന്‍ ഇടയാക്കുമെന്ന് പിന്നെ പറയേണ്ടല്ലോ! ദഹനക്കേടാണ് മറ്റൊരു സൂചന. കൊഴുപ്പുള്ള ഭക്ഷണം കഴിച്ചാല്‍ തീര്‍ന്നു.. പിന്നെ ഓക്കാനമായി വയറിളക്കമായി… ഈ അസ്വസ്ഥതകളും ശ്രദ്ധിക്കണേ.. ദഹന എന്‍സൈമുകളുടെ ഉത്പാദനം നടക്കുന്നില്ലെന്നാണ് ഇതിന്റെ സാരം. അടിവയറ്റിന് ചുറ്റും കൊഴുപ്പ് കൂടന്നതും കരളിന്റെ ആരോഗ്യം ശ്രദ്ധിക്കാനുള്ള സൂചനയാണ്. ഫാറ്റി ലിവര്‍ എന്ന വില്ലനെ തടഞ്ഞേ തീരു. മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണ ശീലം ഒപ്പം മാനസിക സമ്മര്‍ദം ഇവയാണ് ഫാറ്റിലിവറെന്ന അവസ്ഥയിലെത്തിക്കുന്നത്.
ചര്‍മത്തിലെ ചൊറിച്ചില്‍ മുഖക്കുരു മഞ്ഞനിറം ഇവ പെട്ടെന്നുണ്ടാകുന്നുവെങ്കില്‍ അതും അപകടമാണ്.. നിങ്ങളുടെ കരള്‍ അപകടത്തിലാണെന്ന സൂചനയാണ്. പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ്‌സ് എന്നിവയോടുള്ള ആസക്തിയും കരള്‍ പണിമുടക്കം തുടങ്ങിയെന്നതിന്റെ അടയാളമായി കരുതാം.
ALSO READ: കേരളത്തിൻ്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് എൽഡിഎഫിന്റെ വിജയം അനിവാര്യം; ടി പി രാമകൃഷ്‌ണൻ
ശ്രദ്ധിക്കുക… ഈ ആർട്ടിക്കിൾ വിവരങ്ങൾ കൈമാറുന്നതിനുവേണ്ടി മാത്രമുള്ളതാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾക്കും, അസ്വസ്ഥതകൾക്കും തീർച്ചയായും വൈദ്യസഹായം തേടുക…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here