മാജിക് തുടരണമെന്ന് ആവശ്യപ്പെട്ട് ഗോപിനാഥ് മുതുകാടിന് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ കത്ത്. മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മാജിക് തുടരുന്നത് ആലോചിക്കുമെന്ന് മുതുകാട് പറഞ്ഞു. മൂന്ന് വര്‍ഷമായി മാജിക് രംഗത്തുനിന്ന് മാറി നില്‍ക്കുകയായിരുന്നു മുതുകാട്.
ALSO READ:അതിശൈത്യം: ഹിമാലയത്തിൽ ട്രക്കിങ്ങിനുപോയ കർണാടക സ്വദേശികളായ അഞ്ചുപേർ മരിച്ചു
കത്തിന്റെ പൂര്‍ണ രൂപം:-
പ്രിയപ്പെട്ട ശ്രീ. ഗോപിനാഥ് മുതുകാട്,
ക്ഷേമമെന്ന് കരുതട്ടെ.
കേവലമായ വിനോദോപാധി മാത്രമായി കരുതപ്പെട്ടിരുന്ന മാജിക് എന്ന കലയെ വിജ്ഞാനവ്യാപനത്തിനും ബോധവത്കരണത്തിനുമുള്ള ശാസ്ത്രീയകലയാക്കി മാറ്റിയ താങ്കളോട് മനസ്സുകൊണ്ട് ആരാധന പുലര്‍ത്തുന്നവരാണ് മലയാളികള്‍. അവരിലൊരാളാണ് ഞാനും. കഥാപ്രസംഗ കലയില്‍ വി. സാംബശിവന് എന്നപോലെ ലോകമെമ്പാടുമുള്ള മലയാളിക്ക് മാജിക് എന്നാല്‍ ഗോപിനാഥ് മുതുകാട് എന്നാണ്. അതുകൊണ്ടുതന്നെ താങ്കള്‍ മാജിക് വേദികളില്‍ നിന്നും പിന്മാറുന്നു എന്നു കേട്ടപ്പോള്‍ എനിക്കും വ്യക്തിപരമായി ഏറെ വിഷമം തോന്നി.
ജീവകാരുണ്യ മേഖലകളില്‍ സമഗ്രസംഭാവന നല്കുവാന് അങ്ങയുടെ വ്യക്തിപ്രഭാവത്തിന് കഴിയും എന്നതില്‍ സംശയമൊന്നുമില്ല. എങ്കിലും, അത് മാജിക് എന്ന അനുഗ്രഹീതമായ മാന്ത്രികകലയില്‍ നിന്നും പിന്മാറിക്കൊണ്ടാകരുത് എന്നതാണ് എന്റെ സ്നേഹപൂര്‍വ്വമായ അഭ്യര്‍ഥന. ഗോപിനാഥ് മുതുകാട് മലയാളിയുടെ ഏറ്റവും പ്രിയങ്കരനായ മജീഷ്യനായി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന അനേകായിരങ്ങള്‍ക്കു വേണ്ടിയുള്ള എന്റെ ഈ അഭ്യര്‍ഥന അങ്ങ് ഹൃദയപൂര്‍വ്വം സ്വീകരിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.
സ്നേഹാശംസകളോടെ
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here