ഭക്ഷണം കഴിക്കുമ്പോള്‍ ടിവി കണ്ടും മൊബൈല്‍ ഫോണ്‍ സ്‌ക്രോള്‍ ചെയ്തും ഇരിക്കുന്നത് കാണുമ്പോള്‍ വീട്ടിലുള്ള മുതിര്‍ന്നവരില്‍ നിന്നും വഴക്ക് കേട്ടിട്ടുള്ളവരായിക്കും ഭൂരിഭാഗവും. എന്തു ചെയ്യുമ്പോഴും ശ്രദ്ധയോടെ ചെയ്യണം. ഭക്ഷണം കഴിക്കുമ്പോള്‍ അതിലാകണം ശ്രദ്ധ. ഒന്നാലോചിച്ചു നോക്കു ഇത്തരത്തില്‍ അശ്രദ്ധമായി ഭക്ഷണം കഴിക്കുമ്പോഴാകും മിക്കപ്പോഴും മുള്ളോ മറ്റോ തൊണ്ടയില്‍ കുടുങ്ങിയിട്ടുണ്ടാകുക അല്ലേ…?
ALSO READ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
എത്ര രുചികരമായ ഭക്ഷണമാണെങ്കിലും ഇത്തരം അനാവശ്യ രീതികള്‍ അതിന്റെ ഗുണം നമ്മുടെ ശരീരത്തിന് ലഭിക്കാതെ പോകുന്നതിന് കാരണമാകുമെങ്കിലോ? എത്ര ബാലന്‍സ്ഡ് ആയ ഡയറ്റാണെങ്കിലും കാര്യമില്ല. ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ മനസു നിറയണം. വാരിവലിച്ച് കഴിക്കരുത്. ഇരുന്ന് ശ്രദ്ധയോടെ മികച്ച ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി വേറെ തന്നെയാണ്. അമിതമായ ഭക്ഷണം കഴിക്കുകയുമില്ല, ദഹനകാര്യത്തില്‍ പേടിയും വേണ്ട..
ALSO READ: കല്യാണത്തിൽ റെക്കോർഡുമായി ഗുരുവായൂർ; ഇന്ന് മാത്രം 354 വിവാഹങ്ങൾ, ചരിത്രത്തിൽ ഇതാദ്യം
പലരും ഭക്ഷണം വെപ്രാളത്തില്‍ വാരികഴിക്കുന്നത് കാണാം. ഭക്ഷണം ചവച്ചരച്ചു കഴിക്കുമ്പോഴാണ് എത്ര ഭക്ഷണമാണ് നമുക്കാവശ്യമെന്ന് മനസിലാകുക. മാത്രമല്ല ആ രുചിയും അറിയാം. മനസുനിറഞ്ഞ് ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുക. അപ്പോള്‍ കൃത്യമായ പോഷകങ്ങള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. വിശപ്പിലാതെ കഴിക്കുന്നത് കൊണ്ട് ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളു..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here