‘നീറ്റ് പരീക്ഷ ക്രമക്കേടുകളെ കുറിച്ച് സമഗ്രാന്വേഷണം നടത്തുക’: ഡിവൈഎഫ്‌ഐ

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തിയ നീറ്റ് പരീക്ഷയില്‍ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച ആരോപണങ്ങള്‍ ഞെട്ടിക്കുന്നതും വിദ്യാഭ്യാസ മേഖലയെ വലിയ രീതിയില്‍ ബാധിക്കുന്നതുമാണ്.

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നും സംശയാസ്പദമായ ഫലങ്ങളാണ് പരീക്ഷയുടെതായി പുറത്തുവന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതും അവരില്‍ ഭൂരിപക്ഷവും ഒരേ സെന്ററില്‍ പരീക്ഷ എഴുതിയവരാണെന്നും ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ദാനം നല്‍കി എന്നും വെളിപ്പെടുത്തലുണ്ടായി.

ALSO READ:രാഷ്ട്രീയ അരങ്ങേറ്റം എംഎസ്എഫിലൂടെ, പ്രവര്‍ത്തനം ദില്ലി കേന്ദ്രീകരിച്ച്; ലീഗ് ഹാരിസ് ബീരാനെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍…

വളരെ ഗൗരവമുള്ള ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ ഈ പരീക്ഷയുടെ വിശ്വാസ്യതയെയാണ് ബാധിച്ചിരിക്കുന്നത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന വിവിധ പരീക്ഷകളില്‍ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്കാജനകമാണ്. വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്തുകൊണ്ടാണ് വിദ്യാര്‍ഥികള്‍ ഇത്തരം പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നത്. പരീക്ഷകളില്‍ ക്രമക്കേടുകള്‍ നടന്നാല്‍ അവരുടെ സ്വപ്നങ്ങള്‍ തകരുകയും അവരുടെ ഭാവി അപകടത്തിലാകുകയും ചെയ്യും. നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഭാവിയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമഗ്രതയും അപകടത്തിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കണം.

നീറ്റ് പരീക്ഷയില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ALSO READ:വിവിധ സംസ്ഥാനങ്ങളിൽ 13 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 10-ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News