വിജയ് രാഷ്ട്രീയത്തിലേക്ക് കടക്കണോ? സര്‍വേയുമായി ആരാധക സംഘടന

നടന്‍ വിജയ്യുടെ രാഷ്ട്രീയപ്രവേശ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ സര്‍വേ ആരംഭിച്ച് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം. പ്രത്യേക ഫോം നല്‍കി അവ മുഖേനയാണ് സംഘടനാംഗങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ഫാന്‍സിന്റെ നീക്കങ്ങള്‍.

സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലാണ് സര്‍വേ നടത്തുന്നത്. ഒരോയിടത്തെയും നിലവിലെ രാഷ്ട്രീയ സാഹചര്യം, ജനങ്ങളുടെ പ്രശ്‌നങ്ങള്‍, നിര്‍ണായക സ്വാധീനമുള്ള വ്യക്തികള്‍, കഴിഞ്ഞ അഞ്ചു വര്‍ഷമായി തെരഞ്ഞെടുപ്പില്‍ വിജയികളായവരുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് ശേഖരിക്കുന്നത്.

സംഘടനയിലേക്ക് കൂടുതല്‍ ആളുകളെ ചേര്‍ത്ത് വിജയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാക്കാനാണ് സംഘടന ശ്രമിക്കുന്നത്. ആരാധക സംഘടനയെ ശക്തിപ്പെടുത്തി പാര്‍ട്ടിയാക്കി മാറ്റുന്നതിനുള്ള സാധ്യതകളും തേടുന്നുണ്ട്

ഇതിനായി വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദിന്റെ നേതൃത്വത്തില്‍ സംഘടനയുടെ ജില്ലാ യോഗങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ഇതുവരെ അംബേദ്കര്‍ ജയന്തി ആചരിക്കാത്ത വിജയ് മക്കള്‍ ഇയക്കം ഇത്തവണ ആ ദിവസവും ആചരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News