ലീഗിൻറെ അധ്യക്ഷ കസേരയിൽ ഇരിക്കുന്ന വ്യക്തിയെ വിമർശിക്കാൻ പാടില്ലേ എന്ന് മന്ത്രി മുഹമ്മദ് റിയാസ്.അത് ഒരു പ്രത്യേക മതത്തിനെതിരെ അല്ലെന്നും കേരളത്തിലെ മുഖ്യമന്ത്രിയും ഇടതുപക്ഷ നേതാക്കളും എന്തോ പാതകം ചെയ്തത് പോലെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
“ഹൈദരാലി തങ്ങളെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം എന്തോ വലിയ പാതകം ചെയ്തത് പോലെയാണ് പറയുന്നത്.ഞങ്ങളുടെ പാർട്ടി സംസ്ഥാന സെക്രട്ടറിയെ ഏതൊക്കെ തരത്തിലാണ് കടന്നാക്രമിക്കുന്നത്.മുസ്ലിം ലീഗിൻറെ സംസ്ഥാന അധ്യക്ഷനായി വിമർശിച്ചാൽ അത് വലിയ തെറ്റായി ചിത്രീകരിക്കുന്നു.ലീഗിൻറെ അധ്യക്ഷ കസേരയിൽ ഇരിക്കുന്ന വ്യക്തിയെ വിമർശിക്കാൻ പാടില്ലേ?”-അദ്ദേഹം ചോദിച്ചു.
ഏതൊരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നവരും അതിന്റെ അധ്യക്ഷ പദവിയിൽ ഇരിക്കുന്നവരും വിമർശിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനെ അസഹിഷ്ണുതയോടു കൂടി കാണുന്ന നില രാഷ്ട്രീയത്തിൽ മതം കലർത്തുന്നതാണ് എന്നും
രാഷ്ട്രീയത്തിൽ മതം കലർത്താനുള്ള പ്രതിപക്ഷ നേതാവിന്റെ നീക്കം ജനാധിപത്യവിരുദ്ധമാണെന്നും മന്ത്രി വിമർശിച്ചു.
പാലക്കാട് ഇടതുപക്ഷം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .പാലക്കാട് ഉപതെരഞ്ഞെടുപ്പ് വട്ടിയൂർക്കാവിന്റെ വേർഷൻ ആയിരിക്കും.
പാലക്കാട് ഇടതുപക്ഷം വിജയിക്കുമെന്നും
ഇത് മുന്നിൽകണ്ടാണ് ബിജെപിയും കോൺഗ്രസും മത വർഗീയത ഇറക്കുന്നത് എന്നും അതിനെ അതിജീവിച്ച് മുന്നേറുമെന്നും മന്ത്രി മുഹമ്മദ് റിയാസ് മാധ്യമനകളോട് പറഞ്ഞു.
സന്ദീപ് വാര്യയരുടെ കോൺഗ്രസ് പ്രവേശനത്തെയും അദ്ദേഹം വിമർശിച്ചു.
വർഗീയ പരാമർശം നടത്തിയ വ്യക്തിക്ക് കോൺഗ്രസ് സർട്ടിഫിക്കറ്റ് നൽകുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.രാഷ്ട്രീയത്തിൽ മത വൈരാഗ്യം കലർത്താനുള്ള നീക്കമാണ് പ്രതിപക്ഷ നേതാവും ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും നടത്തുന്നത്എന്നും മന്ത്രി ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here