സെബിയുടെ ചട്ടങ്ങൾ ലംഘിച്ചു; ആറ് അദാനി കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ്

സെബിയുടെ ചട്ടങ്ങൾ ലംഘിച്ചതിന് ആറ് അദാനി കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ്. കമ്പനികളുടെ ഡയറ്കടർമാർക്ക് വ്യക്തിഗത താൽപര്യമുള്ള ഇടപാടുകൾ നടത്തുമ്പോൾ സർക്കാരിന്റെയോ ഓഹരി ഉടമകളുടെയോ അനുമതി വാങ്ങണമെന്ന ചട്ടമാണ് ലംഘിച്ചത്. അദാനി എന്റർപ്രൈസ്, അദാനി പോർട്സ് ആൻഡ് സ്‍പെഷ്യൽ ഇക്കണോമിക് സോൺ, അദാനി പവർ, അദാനി എനർജി, അദാനി വിൽമർ, അദാനി ടോട്ടൽ ഗ്യാസ് തുടങ്ങിയ കമ്പനികൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

Also Read: വോട്ടെടുപ്പ് കണക്കുകൾ പുറത്തുവിടുന്നതിലെ കാലതാമസം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സീതാറാം യെച്ചൂരി

ഓഹരി വിപണികളിലൂടെയാണ് സെബി കാരണം കാണിക്കൽ നോട്ടീസ് അയച്ച വിവരം അദാനി കമ്പനികളെ അറിയിച്ചത്. കാലങ്ങളായി അദാനി ഗ്രൂപ്പ് സ്റ്റോക്ക് കൃത്രിമത്വങ്ങൾ നടത്തുകയാണെന്നും അക്കൗണ്ട് തട്ടിപ്പുകൾ നടത്തുകയാണെന്നും ഉള്ള ആരോപണങ്ങൾ നേരത്തെ തന്നെ ഉയർത്തിയിരുന്നു. സെബി അടക്കമുള്ള ഏജൻസികൾ ഇതിനെതിരെ അന്വേഷണവും നടത്തിയിരുന്നു.

Also Read: യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്തേണ്ടി വരുമോ എന്ന് ആശങ്കപ്പെട്ടാണ് ജീവനൊടുക്കിയത്; രോഹിത് വെമുല കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News