ന്യൂസ്‌ക്ലിക്കിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക; ഡോ ഇഖ്ബാല്‍ ബാപ്പുകുഞ്ഞ്

ന്യൂസ്‌ക്ലിക്കിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് ഡോ ഇഖ്ബാല്‍ ബാപ്പുകുഞ്ഞ്. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോട്ടു ചെയ്യാന്‍ മടിച്ചിട്ടുള്ള കര്‍ഷക സമരങ്ങളും തൊഴിലാളി സമരങ്ങളും സ്ഥിരമായി കവര്‍ ചെയ്തിട്ടുള്ള മാധ്യമസ്ഥാപനമാണ് ന്യൂസ് ക്ലിക്ക്. 2018-ല്‍ മഹാരാഷ്ട്രയില്‍ നാഷിക് മുതല്‍ മുംബൈ വരെ നടന്ന കിസാന്‍ ലോംഗ് മാര്‍ച്ച് ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ വലിയ പങ്കു വഹിച്ച മാധ്യമമാണ് ന്യൂസ്‌ക്ലിക്ക്. കര്‍ഷക സമരത്തെപ്പറ്റി ഏറ്റവും കൃത്യമായ വാര്‍ത്തകളും വിശകലനങ്ങളും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചതോടെയാണ് ന്യൂസ്‌ക്ലിക്കിനെതിരെ വേട്ടയാടല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതെന്ന് ഡോ ഇഖ്ബാല്‍ ബാപ്പുകുഞ്ഞ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ന്യൂസ്‌ക്ലിക്കിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക

മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന നടപടിയുടെ ഭാഗമായി സ: സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയില്‍ ഡെല്‍ഹി പോലീസ് റെയ്ഡ് നടത്തിയിരിക്കുനു. ന്യൂസ്‌ക്ലിക്കിലെ മാധ്യമപ്രവര്‍ത്തകനായ സുമിത് താമസിക്കുന്നത് ഈ ഔദ്യോഗിക വസതിയുടെ പിറകിലുള്ള കെട്ടിടത്തിലാണ്.സുമിതിനെ അന്വേഷിച്ചാണ് എത്തിയതെന്ന് പോലീസ് അവകശപ്പെടുന്നു.

Also Read:  ന്യൂസ് ക്ലിക്ക് എഡിറ്റര്‍ കസ്റ്റഡിയില്‍; റെയ്ഡ് അവസാനിപ്പിച്ച് ദില്ലി പൊലീസ്

ഇന്ന് രാവിലെ മുതല്‍ ന്യുസ്‌ക്ലിക്കുമായി ബന്ധപ്പെട്ട് 30 ഇടത്തായി പൊലീസ് റെയ്ഡ് നടത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തി ലാപ്ടോപ്പും ഫോണും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ ചുമത്തി കേസും എടുത്തിരുന്നു. ട്വീസ്ത സെതല്‍വാദ്, എഴുത്തുകാരി ഗീത ഹരിഹരന്‍ എന്നിവരുടെയും ന്യൂസ്‌ക്ലിക്ക് പ്രവര്‍ത്തകരായ ഡി രഘുനന്ദന്‍, പ്രബീര്‍ പുര്‍കായസ്ഥ എന്നിവരുടെ വസതികളിലും റെയ്ഡ് നടന്നു.

മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോട്ടു ചെയ്യാന്‍ മടിച്ചിട്ടുള്ള കര്‍ഷക സമരങ്ങളും തൊഴിലാളി സമരങ്ങളും സ്ഥിരമായി കവര്‍ ചെയ്തിട്ടുള്ള മാധ്യമസ്ഥാപനമാണ് ന്യൂസ് ക്ലിക്ക്. 2018-ല്‍ മഹാരാഷ്ട്രയില്‍ നാഷിക് മുതല്‍ മുംബൈ വരെ നടന്ന കിസാന്‍ ലോംഗ് മാര്‍ച്ച് ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ വലിയ പങ്കു വഹിച്ച മാധ്യമമാണ് ന്യൂസ്‌ക്ലിക്ക്. രാജസ്ഥാനിലും ഡെല്‍ഹിയിലും നടന്ന നിരവധി കര്‍ഷക, തൊഴിലാളി പ്രതിഷേധങ്ങളും സമരങ്ങളും ന്യൂസ്‌ക്ലിക്ക് ആണ് കവര്‍ ചെയ്തത്. 2020-21-ല്‍ ഡെല്‍ഹിയില്‍ ഒരു വര്‍ഷത്തോളം നീണ്ട കര്‍ഷക സമരത്തെപ്പറ്റി ഏറ്റവും കൃത്യമായ വാര്‍ത്തകളും വിശകലനങ്ങളും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചതോടെയാണ് ന്യൂസ്‌ക്ലിക്കിനെതിരെ വേട്ടയാടല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്.

Also Read: അഖില്‍ മാത്യുവിനെതിരായ വ്യാജ ആരോപണം; ഗൂഢാലോചന നടന്നുവെന്ന് വ്യക്തം, തെളിവുകള്‍

ന്യ്യൂസ് ക്ലിക്കില്‍ നിരവധി തവണ റെയ്ഡുകള്‍ നടത്തുകയും ദേശീയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുവെന്ന അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തെങ്കിലും ഒന്നും തെളിയിക്കാന്‍ ക്‌ഴിഞ്ഞില്ല..ഇങ്ങനെ തുടരെത്തുടരെ റെയ്ഡുകളും കേസുകളും മറ്റുമാകുമ്പോള്‍ നിയമനടപടികള്‍ക്കായി ഒരുപാട് സമയവും പണവും ചെലവഴിക്കേണ്ടിവരും. ന്യൂസ്‌ക്ലിക്കിനെ നേരിട്ട് പൂട്ടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ പ്രവര്‍ത്തനമെങ്കിലും തടസ്സപ്പെടുത്താം, ഇത് മറ്റു മാധ്യമങ്ങള്‍ക്കും ഒരു പാഠവുമാകും – ഇതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപകനും മുഖ്യ പത്രാധിപരും എന്റെ അടുത്ത സുഹ്രുത്തുമായ. ആയ പ്രബീര്‍ പുര്‍കായസ്ഥ ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെയും (Free Software Movement of India), ഡെല്‍ഹി സയന്‍സ് ഫോറം, All India People’s Science Network എന്നിവയുടെയും പ്രമുഖ നേതാക്കളില്‍ ഒരാളാണ്. അടിയന്തിരാവസ്ഥക്കാലത്ത് ഒരു വര്‍ഷം ജയിലിലടയ്ക്കപ്പെട്ടിരുന്നു. ന്യൂസ് ക്ലിക്കിനെതിരെ സര്‍ക്കാര്‍ നിരന്തരം ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസം തിരുവനന്തപുരത്ത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനമായ ഡി എ കെ എഫ് സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് സമ്മേളനത്തില്‍ പ്രബീറിനു പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

Also Read: “അതിനെ ന്യായീകരിക്കേണ്ടതില്ല”; ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

അക്ഷരാര്‍ത്ഥത്തില്‍ ഭരണകൂട വേട്ടയാടലിനു വിധേയമക്കപ്പെടുന്ന ന്യൂസ്‌ക്ലിക്ക് സുഹ്രുത്തുക്കളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ജനാധിപത്യത്തിലും മാധ്യമ സ്വാതന്ത്യത്തിലും വിശ്വസിക്കുന്ന എല്ലാ സുഹ്രുത്തുക്കളും മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News