ഒടുവിൽ മനസു തുറന്ന് ശ്രദ്ധ; ‘ഞാൻ പ്രണയത്തിലാണ്’

SRADHA

ഒടുവിലത് സമ്മതിച്ച് സ്ത്രീ 2 നായിക ശ്രദ്ധ കപൂർ. ആരാധകരുടെ നാളുകളായുള്ള ചോദ്യത്തിനാണ് ഒരു മാഗസിന് നൽകിയ അഭിമുഖത്തിലൂടെ ശ്രദ്ധ മറുപടി നൽകിയത്. “എന്‍റെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുന്നതും അവനോടൊപ്പം ഒരു സിനിമ കാണുന്നതും അത്താഴത്തിന് പോകുന്നതും യാത്ര ചെയ്യുന്നതും പോലെയുള്ള കാര്യങ്ങൾ ചെയ്യുന്നത് ഞാൻ ശരിക്കും ഇഷ്ടപ്പെടുന്നുണ്ട്. ഞാൻ പൊതുവെ ഒരുമിച്ച് കാര്യങ്ങൾ ചെയ്യാനും അല്ലെങ്കിൽ ഒരുമിച്ച് കാര്യങ്ങൾ ചെയ്യാതിരിക്കാനും ഇഷ്ടപ്പെടുന്ന ഒരാളാണ്”.

ALSO READ: ആയുഷ് മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുക്കുന്നവരുടെ തുടര്‍ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

എന്നാൽ ശ്രദ്ധ താനാരെയാണ് ഡേറ്റ് ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയില്ല. വിവാഹക്കാര്യത്തിനെ പറ്റി ചോദ്യം വന്നപ്പോൾ വിവാഹം എന്ന ആശയത്തെക്കാളും ഞാൻ വിശ്വസിക്കുന്നത് നമ്മുടെ യഥാർത്ഥ പങ്കാളിക്കൊപ്പം ആയിരിക്കുക എന്നതിലാണ് എന്നാണ് ശ്രദ്ധ മറുപടി പറഞ്ഞത്. ഷാരൂഖ് ഖാന്‍റെ ജവാന്‍റെ ആജീവനാന്ത കളക്ഷനെ മറികടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറി ശ്രദ്ധ കപൂറിന്‍റെ സ്ത്രീ 2 ചരിത്രം സൃഷ്ടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News