അയ്യർ ദി ​ഗ്രേറ്റ്; രഞ്ജിയിൽ ഇരട്ട സെഞ്ച്വറിയുമായി ശ്രേയസ് അയ്യർ

Shreyas Iyer

രഞ്ജി ട്രോഫി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ശ്രേയസ് അയ്യർ. ‍തുടർച്ചയായി രണ്ടാം മത്സരത്തിലും മൂന്നക്കം കണ്ടെത്തിയിരിക്കുകയാണ് താരം. ഒഡീഷയ്ക്കെതിരായ മത്സരത്തിൽ മുംബൈക്ക് വേണ്ടി 228 പന്തിൽ 24 ഫോറും ഒമ്പത് സിക്സും സഹിതം 233 റൺസാണ് ശ്രേയസ് അയ്യർ അടിച്ചുകൂട്ടിയത്.

അയ്യരുടെ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മുംബൈ നാല് വിക്കറ്റ് നഷ്ടത്തിൽ 550 റൺസ് പിന്നിട്ടു. മുമ്പ് മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തിലും ശ്രേയസ് സെഞ്ച്വറി നേടിയിരുന്നു. 190 പന്തിൽ 12 ഫോറും നാല് സിക്സും സഹിതം 142 റൺസായിരുന്നു അന്ന് ശ്രേയസ് അയ്യർ അടിച്ചുകൂട്ടിയത്. മത്സരത്തിൽ മുംബൈ ഒമ്പത് വിക്കറ്റിന്റെ വിജയവും സ്വന്തമാക്കി.

Also Read: സക്സേനയുടെ മികവിൽ കേരളത്തിന് രഞ്ജി ട്രോഫിയിൽ യുപിക്കെതിരെ ലീഡ്

ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താരം. ഈ വർഷം ആദ്യം ശ്രേയസ് പുറംവേദനയുണ്ടെന്ന് പറഞ്ഞ് ഇന്ത്യൻ ടീമിന് പുറത്ത് പോകുകയും. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുകയും ചെയ്തിരുന്നു. എന്നാൽ അക്കാദമയിൽ നിന്ന് താരത്തിന് പരുക്കില്ലെന്ന് അറിയിച്ചതോടെ രഞ്ജി ട്രോഫി കളിക്കാൻ ബിസിസിഐ ശ്രേയസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശ്രേയസ് വിസമ്മതിച്ചതോടെ താരത്തിന് ദേശീയ ടീമിലെ കരാർ നഷ്ടമായി. ഐപിഎല്ലിലെ പ്രകടനത്തിലൂടെ ഏകദിന ടീമിൽ തിരിച്ചെത്തിയെങ്കിലും ടെസ്റ്റ് ടീമിലേക്കുള്ള വിളിക്കായി കാത്തിരിക്കുകയാണ് താരം ഇപ്പോഴും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News