കുഞ്ഞുമനസ്സിൻ നൊമ്പരങ്ങൾ ഒപ്പിയെടുക്കാൻ വന്നവൻ; ചൂടത്ത് അവശരായ കുട്ടികൾക്ക് വെള്ളം നൽകി ശ്രേയസ്, കയ്യടിച്ച് സോഷ്യൽ മീഡിയ

SHREYAS

സോഷ്യൽ മീഡിയയിൽ കയ്യടി നേടി ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ. അദ്ദേഹത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. കൊടുംചൂടത്ത് അവശരായ കുട്ടികൾക്ക് ജേഴ്‌സിക്കുള്ളിൽ ഒളിപ്പിച്ച് ശീതള പാനീയം നൽകുന്ന ശ്രേയസിന്റെ വിഡിയോയാണ് ഇപ്പോൾ വലിയ കയ്യടി നേടുന്നത്.

ALSO READ; ഇറാൻ്റെ ആക്രമണത്തെ അപലപിച്ചില്ല; യുഎൻ സെക്രട്ടറി ജനറലിൻ്റെ പ്രവേശനത്തിന് വിലക്കുമായി ഇസ്രയേൽ

ഇറാനി കപ്പ് നടക്കുന്ന ലഖ്നൗവിലെ അടൽ ബിഹാരി വാജ്‌പേയ് ഏക്നാ സ്റ്റേഡിയത്തിന് സമീപത്ത് വെച്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മത്സരം നടക്കുന്ന ഗ്രൗണ്ടിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കുട്ടികളോട് ആയിരുന്നു ശ്രേയസിന്റെ ഈ കരുതൽ.

ALSO READ; മീഡിയടെക് ഡൈമൻസിറ്റി 7300 എസ്ഒസിയുടെ കരുത്ത്: തിങ്ക്ഫോൺ 25 പുറത്തിറക്കി മോട്ടോറോള

ആരും കാണാതെയാണ് കുട്ടികൾക്ക് ശ്രേയസ് ശീതള പാനീയം നൽകിയത്. എന്നാൽ സ്റ്റേഡിയത്തിന് സമീപത്തുണ്ടായിരുന്ന ഒരു ദേശീയ മാധ്യമത്തിന്റെ ക്യാമറമാൻ ഇത് ചിത്രീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News