ഉത്തരാഖണ്ഡ് മദ്രസാ സിലബസില്‍ ശ്രീരാമന്റെ കഥ; ഔറംഗസേബിനെ കുറിച്ചല്ല പഠിപ്പിക്കേണ്ടതെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

വരുന്ന മാര്‍ച്ചില്‍ ആരംഭിക്കുന്ന സെഷനില്‍ മദ്രസകളില്‍ ശ്രീരാമന്റെ കഥ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസ് അറിയിച്ചു. ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡുമായി അഫ്‌ലിയേറ്റ് ചെയ്ത നാല് മദ്രസകളിലാണ് ആദ്യഘട്ടത്തില്‍ ശ്രീരാമന്റെ കഥ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക. തുടര്‍ന്ന് വഖഫ് ബോര്‍ഡിന് കീഴിലുള്ള 117 മദ്രസകളിലും നടപ്പാക്കും. ഡെറാഡൂണ്‍, ഹരിദ്വാര്‍, ഉദ്ദം സിങ് നഗര്‍, നൈനിറ്റാള്‍ എന്നിവിടങ്ങളിലെ മദ്രസകളെയാണ് അദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ALSO READ: കൂടത്തായി കൊലപാതകം; നെറ്റ്ഫ്ലിക്സിനെതിരെയുള്ള ഹർജി ഇന്ന് പരിഗണിക്കും

ഇന്ത്യന്‍ മുസ്ലീങ്ങള്‍ ശ്രീരാമനെ കുറിച്ച് മനസിലാക്കണം. വിഖ്യാത കവിയും തത്വചിന്തകനുായ മുഹമ്മദ് ഇഖ്ബാല്‍ ശ്രീരാമനെ വിശേഷിപ്പിച്ചത് ഇമാമെ ഹിന്ദ് എന്നാണ്. ഇന്ത്യന്‍ മുസ്ലീങ്ങള്‍ അറബികളോ മംഗോളികളോ അഫ്ഗാനികളോ അല്ല. നമ്മള്‍ ഹിന്ദിലെ മുസ്ലീങ്ങളാണ്. ഉയര്‍ന്ന് മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന നമ്മുടെ സാംസ്‌കാരിക ബിംബങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം ഷദാബ് ഷംസ് പറഞ്ഞു.

ALSO READ:  കുട്ടനാടിന്റെ കായൽഭംഗി ആസ്വദിച്ച് സഞ്ചാരികൾ; നാല് വർഷം കൊണ്ട് രണ്ടിരട്ടി വരുമാനവുമായി വേഗ ബോട്ട് സർവീസ്

ശ്രീരാമന്‍ എല്ലാവരുടെതുമാണ്. പിതാവിന്റെ വാക്ക് പാലിക്കാന്‍ എല്ലാം ഉപേക്ഷിച്ച ശ്രീരാമനെ പോലൊരു മകനെ ആരാണ് ആഗ്രഹിക്കാത്തത്. ലക്ഷ്മണനെപ്പോലെ ഒരു സഹോദരനേയും സീതയെപ്പോലെ ഒരു ഭാര്യയേയും ആരാണ് ആഗ്രഹിക്കാത്തത്? ഇത്തരം കഥാപാത്രങ്ങള്‍ ഒരുവശത്ത് ഉള്ളപ്പോള്‍ മറുഭാഗത്ത് സഹോദരനെ കൊല്ലുകയും പിതാവിനെ ജയിലിലടയ്ക്കുകയും ചെയത് ഔറംഗസേബുണ്ട്. അവരെ കുറിച്ച് ഒരുകാരണവശാലും പഠിപ്പിക്കരുതെന്നും ശ്രീരാമനെയും പ്രവാചകന്‍ മുഹമ്മദിനെയും കുറിച്ചാണ് പഠിപ്പിക്കേണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News