എന്നെ ഉപദ്രവിച്ചയാള്‍ക്ക് പെണ്‍കുട്ടി ജനിച്ച അന്ന് അയാളെനിക്ക് മെസേജ് അയച്ചു, സോറി.. ദുരനുഭവം വെളിപ്പെടുത്തി ശ്രുതി രജനികാന്ത്

കുട്ടിക്കാലത്ത് താൻ നേരിട്ട മോശം അനുഭവങ്ങൾ വെളിപ്പെടുത്തി നടി ശ്രുതി രജനികാന്ത് രംഗത്ത്. ചൈല്‍ഡ്ഹുഡ് ട്രോമയാണ് തൻ്റെ പ്രശ്‌നമെന്നും വിഷാദരോഗത്തിന് കാരണം പ്രേമ നൈരാശ്യമാണെന്ന പ്രചാരണം തെറ്റാണെന്നും ശ്രുതി വെളിപ്പെടുത്തി. കുട്ടിക്കാലത്ത് ബന്ധുവിൽ നിന്നും താൻ ചൂഷണം നേരിട്ടുണ്ടെന്നും, തന്നെ ഉപദ്രവിച്ചയാള്‍ക്ക് പെണ്‍കുഞ്ഞുണ്ടായപ്പോള്‍ അയാള്‍ തന്നോട് മാപ്പ് ചോദിച്ച് മെസേജ് അയച്ചെന്നും ശ്രുതി വ്യക്തമാക്കി. പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

ശ്രുതി രജനികാന്ത് പറഞ്ഞത്

ALSO READ: ഇലക്ട്രറല്‍ ബോണ്ട്: കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍

എന്‍റെ ചൈല്‍ഡ്ഹുഡ് ട്രോമാസാണ് എന്‍റെ ഡിപ്രെഷന് കാരണം. അല്ലാതെ പ്രേമ നൈരാശ്യമൊന്നുമല്ല. ഞാന്‍ ചൈല്‍ഡ് അബ്യൂസിന് ഇരയായിട്ടുണ്ട്. ഞാന്‍ അത് എല്ലാവരോടും പറഞ്ഞിട്ടില്ല. അതെനിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടല്ല. ഇത് കാണുന്നവരില്‍ എന്നെ ഇഷ്ടമുള്ളവരുണ്ട്. അവരെന്നോട് ഇതിനെക്കുറിച്ച് സംസാരിക്കുകയേ ചെയ്യരുതെന്നാണ് പറഞ്ഞിരിക്കുന്നത്. അത് എന്‍റെ ഒരു ഡാര്‍ക്ക് സൈഡാണ്. ഞാനതിപ്പോഴും എന്‍റെ വീട്ടില്‍ പറഞ്ഞിട്ടില്ല. ഞാന്‍ തന്നെ അത് കൈകാര്യം ചെയ്തു. ഞാന്‍ നല്ലോണം കേറി തല്ലീട്ടുണ്ട് എന്‍റെ അഞ്ചാം ക്ലാസില്‍ തന്നെ. ആ സമയത്ത് അങ്ങനെ ഉണ്ടയാതിന് ശേഷം പിന്നെ അത് ഹോണ്ട് ചെയ്തിരുന്നു. എന്‍റെ ഫ്രണ്ട്സിനോടൊക്കെ ഞാന്‍ പറയാറുണ്ട് പിറകില്‍ വന്ന് നിന്ന് എന്നെ പ്രാങ്ക് ചെയ്യരുതെന്ന്. കാരണം എന്‍റെ ആദ്യ പ്രതികരണം അടിക്കുക ആയിരിക്കും. അടിച്ച് കഴിഞ്ഞിട്ടേ ആളെ നോക്കു. ഇത് കാണുമ്പോള്‍ എന്‍റെ അമ്മ ചോദിക്കും എന്താണെന്ന്. ഞാന്‍ ഒറ്റക്കാണ് അത് ഹാന്‍ഡില്‍ ചെയ്തത്. ഞാന്‍ അത്ര ബോള്‍ഡായിരുന്നു. ഞാന്‍ ഇത് പറയാന്‍ കാരണം ഇങ്ങനെ ഒരു സംഭവം ഉണ്ടായാല്‍ കുട്ടികള്‍ പേടിക്കേണ്ട കാര്യമില്ല. പ്രതികരിക്കണം. കൂടിവന്നാല്‍ കൊല്ലുമായിരിക്കും. സെല്‍ഫ് റെസ്പെക്റ്റ് ഇല്ലാതെ ജീവിക്കുന്നതിലും നല്ലത് കൊല്ലുന്നതാണ്. കൊല്ലുന്നേല്‍ കൊന്നോട്ടെ എന്ന് പറഞ്ഞ് പ്രതികരിക്കണം. ഏത് പ്രായത്തിലാണെങ്കിലും നമുക്ക് അതിനുള്ള ശക്തിയുണ്ട്. അത് ഞാന്‍ മനസിലാക്കിയതാണ്.

ALSO READ: മഞ്ഞുമ്മലിലെ പിള്ളേരെ സ്വീകരിച്ച് തമിഴ്‌നാടും; ബോക്സ്ഓഫീസുകളെ തകർത്ത് മുന്നോട്ട്

എന്നെ അന്ന് ഉപദ്രവിച്ചാള്‍ക്ക് ഇപ്പോള്‍ പെണ്‍കുട്ടിയാണുള്ളത്. ആ കുട്ടിയെ പ്രസവിച്ച് പെണ്‍കുട്ടിയാണെന്ന് അറിഞ്ഞ അന്ന് അയാളെനിക്ക് മെസേജ് അയച്ചു. സോറി എന്ന് പറഞ്ഞ്. ടേക്ക് കെയര്‍, ഓള്‍ ദി ബെസ്റ്റ് എന്ന് മാത്രമാണ് ഞാന്‍ മറുപടി നല്‍കിയത്. അയാളെന്‍റെ കസിനാണ്. അയാള്‍ക്ക് ഒരു ദിവസമെങ്കിലും മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയുമോ? എന്‍റെ മോളോട് ഇങ്ങനെ ആരെങ്കിലും ചെയ്യുമോന്ന് എന്നും ചിന്തിക്കുന്നുണ്ടാവില്ലേ. നമുക്ക് പലരീതിയില്‍ പ്രതികരിക്കാം, നമ്മളൊന്ന് പ്രതികരിച്ചാല്‍ നമ്മുടെ നിഴല്‍ കണ്ടാല്‍ പോലും അവര് പേടിക്കുന്നത് കാണാം. ആ പ്രായത്തില്‍ അയാള്‍ എന്നെ കണ്ട് പേടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നമ്മള്‍ ഇത് ആരോടെങ്കിലും പറയുമോ എന്ന് പേടിയുള്ളോടുത്തോളം കാലം എന്‍റെയോ എന്‍റെ അനിയത്തിമാരുടെയോ അടുത്തേക്ക് വരില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News