ചിത്രം കണ്ട പലരുടെയും ധാരണ അത് ന്യൂഡ് ഫോട്ടോഷൂട്ട് ആണെന്നാണ്, സത്യത്തില്‍ അങ്ങനെയല്ല: ശ്രുതി രജനികാന്ത്

മലയാളികളുടെ ഇഷ്ട താരമാണ് ശ്രുതി രജനികാന്ത്. സീരിയലുകളിലൂടെ ആരാധകരുടെ മനംകവര്‍ന്ന ശ്രുതി സിനിമയിലടക്കം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍മീഡിയയില്‍ ഇടം നേടിയത് തലയില്‍ മുഴുവന്‍ പൂക്കള്‍ ചൂടി അതിനൊത്ത മേക്കപ്പുമായി ശ്രുതി പങ്കുവച്ച ഒരു ചിത്രമാണ്.

തന്റെ ആ ചിത്രത്തെ കുറിച്ച് ഒരു സ്വകാര്യ മാധ്യമത്തോട് തുറന്നുപറയുകയാണ് താരം.

‘നേവല്‍ എക്‌സ്‌പോസ് ചെയ്യുന്നതോ ക്‌ളീവേജ് കാണിക്കുന്നതോ എനിക്ക് ഇഷ്ടമല്ല. എന്നും പറഞ്ഞ് അത് ചെയ്യുന്നവരെ എനിക്ക് ഇഷ്ടമല്ലെന്ന് അല്ല. ഞാന്‍ അതെല്ലാം കണ്ട് ആസ്വദിക്കാറുണ്ട്. അതിന്റെ ഭംഗിയാണ് ഞാന്‍ അതില്‍ കാണുന്നത്. ചിത്രം കണ്ട പലരും വിചാരിച്ചത് അത് ന്യൂഡ് ഫോട്ടോഷൂട്ട് ആണെന്നാണ്. സത്യത്തില്‍ ഞാന്‍ ഡ്രസ് ഇട്ടിട്ടുണ്ട്. അത് കാണുന്നവരുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നം കൂടിയാണ്. ചിലര്‍ അതിന്റെ സൗന്ദര്യമാണ് കാണുക. മറ്റു ചിലര്‍ അതിലെ വള്‍ഗാരിറ്റിയെ കാണൂ. എന്നെ സംബന്ധിച്ച് ഞാന്‍ അതില്‍ വള്‍ഗറായി ഒന്നും ചെയ്തിട്ടില്ല. എന്റെ അച്ഛനും അമ്മയ്ക്കും ആ ഫോട്ടോഷൂട്ട് ഇഷ്ടമായിട്ടില്ല.

എന്റെ അച്ഛനും അമ്മയ്ക്കും അത് ഇഷ്ടമായിട്ടില്ല. ബിഹൈന്‍ഡ് ദി സീന്‍ ഇട്ടപ്പോഴാണ് പലര്‍ക്കും അത് ന്യൂഡ് ഷൂട്ട് അല്ലെന്ന് മനസിലായത്. കമന്റുകളൊന്നും ഞാന്‍ നോക്കാറില്ല. ആരെങ്കിലും പറയുമ്പോഴാണ് ഞാന്‍ അറിയുന്നത്’, ശ്രുതി വ്യക്തമാക്കി. തന്റെ ശരീര പ്രകൃതി കാരണം തനിക്ക് സിനിമകളില്‍ നിന്നൊന്നും അങ്ങനെ അവസരങ്ങള്‍ വരാറില്ല – ശ്രുതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News