ശ്രുതിതരംഗം: 21 കുട്ടികളുടെ അപ്ഗ്രഡേഷന്‍ പൂര്‍ത്തിയാക്കി: മന്ത്രി ഡോ. ആര്‍ ബിന്ദു

സംസ്ഥാനത്ത് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തിയ 21 കുട്ടികളുടെ സ്പീച്ച് പ്രോസസര്‍ അടിയന്തിരപരിഗണന നല്‍കി അപ്‌ഗ്രേഡ് ചെയ്തുകൊടുത്തുവെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആര്‍ ബിന്ദു അറിയിച്ചു.

ശ്രുതിതരംഗം പദ്ധതി 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖാന്തിരം നടപ്പാക്കുന്നതിന് തീരുമാനിച്ചുവെങ്കിലും പദ്ധതിയ്ക്കു കീഴില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തിയ കുട്ടികളുടെ ഉപകരണങ്ങള്‍ അടിയന്തിരമായി അപ്‌ഗ്രേഡ് ചെയ്തു നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പദ്ധതികൈമാറ്റവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ വിഷയം പരിഗണിച്ചു. ശ്രുതിതരംഗം പദ്ധതിയുടെ ഉപപദ്ധതിയിലുള്‍പ്പെടുത്തി അര്‍ഹരായ 25 അപേക്ഷകരില്‍ 21 പേര്‍ക്ക് ഉപകരണങ്ങള്‍ അപ്‌ഗ്രേഡ് ചെയ്തു നല്‍കുകയും ചെയ്തു. അപ്ഗ്രഡേഷനായി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി അനുവദിച്ച തുകയില്‍ നിന്നും 55,84,052 രൂപ ഇതിനായി വിനിയോഗിച്ചു.

Also Read: മുംബൈ ട്രെയിനിലെ കൂട്ടക്കൊല; പ്രതി ചേതന്‍ സിംഗിനെതിരെ മതസ്പര്‍ധാവകുപ്പ് ചുമത്തി

അവശേഷിക്കുന്ന കുട്ടികള്‍ക്കുള്ള അപ്ഗ്രഡേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ഇനി മുതല്‍ ശ്രുതിതരംഗം പദ്ധതിയും സ്പീച്ച് പ്രോസസര്‍ അപ്ഗ്രഡേഷനുള്ള ധ്വനി, ഉപകരണങ്ങളുടെ മെയിന്റനന്‍സ് എന്നീ അനുബന്ധ പദ്ധതികളും ആരോഗ്യവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖാന്തിരമായിരിക്കും നടപ്പാക്കുക – മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News