കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സമരം ചെയ്ത് കര്‍ഷകന്‍ ശുഭ്കരണ്‍ സിംഗിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് ഉത്തരവിട്ടത്. റിട്ടയേര്‍ഡ് ജഡ്ജിയുടെ അന്വേഷണസംഘത്തില്‍ 2 എഡിജിപി മാരും ഉള്‍പ്പെടും.
കര്‍ഷക പ്രതിഷേധത്തിനിടെ ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ശുഭ്കരണ്‍ സിംഗിന്റെ മരണം തലക്ക് വെടിയേറ്റതിനെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഖനൗരി അതിര്‍ത്തിയില്‍ വച്ചാണ് 21കാരനായ ശുഭ്കരണ്‍ മരണപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയുടെ പിന്‍വശത്താണ് സിംഗിന് വെടിയേറ്റതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here