ഫിറ്റ്നസ് ഫിറ്റ്; യോയോ ടെസ്റ്റില്‍ കോഹ്‌ലിയെ മറികടന്ന് ഗിൽ

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഫിറ്റ്നസ് താരമായി അറിയപ്പെടുന്ന വിരാട് കോഹ്ലിയുടെ റെക്കോർഡ് മറികടന്ന് യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍. 17.2 ആയിരുന്നു വിരാടിന്റെ യോയോ സ്കോര്‍ ആണ് ശുഭ്മാൻ ഗിൽ മറികടന്നത്. യോയോ ടെസ്റ്റില്‍ 18.7 സ്കോര്‍ ആണ് ഗില്‍ നേടിയത്.

also read:ട്രെയിൻ കത്തി പൊലിഞ്ഞത് ഒൻപത് ജീവനുകൾ; യാത്രക്കാർ പാചകം ചെയ്യാൻ ശ്രമിച്ചത് അപകട കാരണം?

യോയോ ടെസ്റ്റില്‍ ഗില്ലിനേക്കാള്‍ സ്കോര്‍ ഇതുവരെ ഇന്ത്യന്‍ താരങ്ങളാരും ഇത്തവണ നേടിയിട്ടില്ല. ഫിറ്റ്‌നസ് തെളിയിക്കാന്‍ 16.5 എന്ന സ്കോറാണ് യോയോ ടെസ്റ്റില്‍ വേണ്ടത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും കായികക്ഷമത തെളിയിച്ചിട്ടുണ്ട്. 16.5നും 18നും ഇടയിലാണ് മിക്ക കായികതാരങ്ങളുടെയും സ്കോർ.

അതേസമയം കെ എല്‍ രാഹുലിന്‍റെ യോയോ ടെസ്റ്റ് വരാനിരിക്കുന്നതേയുള്ളൂ. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയവര്‍ക്കും യോയോ ടെസ്റ്റുണ്ട്. ഫിറ്റ്‌നസില്‍ വലിയ ശ്രദ്ധയാണ് കോഹ്ലിയുടേത്.കോഹ്ലി കൃത്യമായ ഭക്ഷണ ഡയറ്റും പിന്തുടരുന്നുണ്ട്.

also read:ഓഗസ്റ്റ് 23 ഇനി മുതൽ ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കും; പ്രധാനമന്ത്രി

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് മുന്നോടിയായി യോയോ ടെസ്റ്റ് ആദ്യ ശ്രമത്തില്‍ തന്നെ കോഹ്ലി വിജയിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഫിറ്റ്നസ് ക്രിക്കറ്റര്‍ കോഹ്ലി ആയിരുന്നു. അതേസമയം ഏഷ്യാ കപ്പിന് മുമ്പ് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ താരങ്ങള്‍ക്കായി വലിയ പദ്ധതിയാണ് ബി സി സി ഐ മെഡിക്കല്‍ സംഘം ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News