ഇന്ത്യന്‍ സ്‌പൈഡര്‍മാന് ശബ്ദം നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം

ഈ വര്‍ഷം ജൂണില്‍ റിലീസ് ചെയ്യാനിരിക്കുന്ന സ്പൈഡര്‍മാന്റെ ഇന്ത്യന്‍ പതിപ്പിന് ശബ്ദം നല്‍കാന്‍ യുവ ക്രിക്കറ്റര്‍ ശുഭ്മന്‍ ഗില്‍. ‘സ്പൈഡര്‍ മാന്‍: എക്രോസ് ദി സ്പൈഡര്‍ വേഴ്സ്’ എന്ന പേരിലാണ് അടുത്ത ജൂണ്‍ രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തെ ഇന്ത്യന്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. തന്റെ സൂപ്പര്‍ ഹീറോ സ്പൈഡര്‍മാനാണെന്ന് നേരത്തെ ശുഭ്മന്‍ ഗില്‍ വെളിപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ കായികതാരം ഒരു സിനിമയ്ക്കു ശബ്ദം നല്‍കുന്നത്. ചിത്രത്തിന്റെ ഹിന്ദി, പഞ്ചാബി പതിപ്പുകളിലാണ് ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍ പവിത്ര പ്രഭാകറിന് ഗില്‍ ശബ്ദം നല്‍കുന്നത്.

സ്പൈഡര്‍മാന്‍ കണ്ടാണ് താനൊക്കെ വളര്‍ന്നതെന്ന് പുതിയ റോളിനെക്കുറിച്ച് ഗില്‍ പ്രതികരിച്ചു. ഹൃദയത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന സൂപ്പര്‍ഹീറോയാണ്. ചിത്രത്തിന്റെ ഹിന്ദി, പഞ്ചാബി പതിപ്പുകള്‍ക്ക് ശബ്ദം നല്‍കാനായത് അവിസ്മരണീയമായ അനുഭവമായിരുന്നു. റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

2021ല്‍ റിലീസ് ചെയ്ത ‘സ്പൈഡര്‍മാന്‍: നോ വേ ഹോം’ വമ്പന്‍ ഹിറ്റായതിന് ശേഷം ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ പുതിയ ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിട്ടുണ്ട്. സ്പൈഡര്‍മാന്‍ ആരാധകരില്‍ കൂടുതല്‍ ആകാംക്ഷയും പ്രതീക്ഷയും നിറയ്ക്കുന്നതാണ് ട്രെയിലര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News