ഗുജറാത്ത് ടൈറ്റന്‍സിനെ ഇനി ഗില്‍ നയിക്കും; ഹര്‍ദിക് പാണ്ഡ്യ തിരികെ മുംബൈ ഇന്ത്യന്‍സിലേക്ക്

2024 ഐപിഎല്‍ സീസണില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഗുജറാത്തിനെ നയിക്കും. ഗില്ലിന്റെ ക്യാപ്റ്റന്‍ സ്ഥാനം ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹര്‍ദിക് പാണ്ഡ്യ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിക്ക് പോകുന്നതു ഉറപ്പായതിനു പിന്നാലെ പുതിയ ക്യാപ്റ്റന്‍ പ്രഖ്യാപനം. കന്നി വരവില്‍ തന്നെ ഗുജറാത്തിനെ കിരീട നേട്ടത്തിലേക്ക് നയിക്കാന്‍ ഹര്‍ദികിനു സാധിച്ചിരുന്നു. തൊട്ടടുത്ത സീസണില്‍ ടീം ഫൈനലിലെത്തിയെങ്കിലും റണ്ണേഴ്സ് അപ്പായി.

Also Read: തെലങ്കാന ബിആർഎസിനൊപ്പമോ? ബിജെപിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയം വിജയിക്കുമോ ?

2011ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായക സ്ഥാനത്ത് 22ാം വയസില്‍ എത്തിയ വിരാട് കോഹ്ലിക്കു ശേഷം ഒരു ടീമിന്റെ സ്ഥിര നായകനായി ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി ശുഭ്മാന്‍ ഗില്‍ മാറി.

തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിലും അര്‍പ്പിച്ച വിശ്വാസത്തിനും ഗില്‍ ഗുജറാത്ത് ടീമിനു നന്ദി പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണിലും ടീം നടത്തിയ മുന്നേറ്റം വരുന്ന സീസണിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നും താരം പ്രത്യാശ പ്രകടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News