500 ചില്ലറ മദ്യശാലകള്‍ ജൂണ്‍ 22 മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും

500 ചില്ലറ മദ്യവില്‍പന കേന്ദ്രങ്ങള്‍ ജൂണ്‍ 22 മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. തമിഴ്‌നാട്ടിലാണ് 500 ചില്ലറ മദ്യവില്‍പന കേന്ദ്രങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത മുന്‍ എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജി കഴിഞ്ഞ ഏപ്രിലില്‍ മദ്യവില്‍പനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.

ചെന്നൈയില്‍ മാത്രം 138 എണ്ണം, കോയമ്പത്തൂരില്‍ 78, മധുരൈയില്‍ 125, സേലത്ത് 100, തിരുച്ചിറപ്പള്ളിയില്‍ 100 എന്നിങ്ങനെയാകും പ്രവര്‍ത്തനമവസാനിപ്പിക്കുന്ന മദ്യക്കടകള്‍. വരുമാനം കുറവുള്ളതും ആരാധനാലയങ്ങളുടേയും സ്‌കൂളുകളുടേയും സമീപം സ്ഥിതിചെയ്യുന്നതുമായ മദ്യക്കടകളായിരിക്കും ആദ്യ ഘട്ടത്തില്‍ അടച്ചുപൂട്ടുക.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ടാസ്മാക് മദ്യശാലകള്‍ അടച്ചു പൂട്ടുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മദ്യക്കടകള്‍ അടച്ചു പൂട്ടുന്നതെന്ന് തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ (ടാസ്മാക്) വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News