മിണ്ടാതിരിക്കൂ.. ഇല്ലെങ്കില്‍ ഇ ഡി നിങ്ങളുടെവീട്ടില്‍ വരും; കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ ഭീഷണി വിവാദം

ലോക്സഭ ചർച്ചാവേദിയിൽ വിവാദ പരാമർശം നടത്തിയ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി വെട്ടിലായി. പ്രതിപക്ഷത്തോട് നിശബ്ദരായി ഇരിക്കാനും ഇല്ലെങ്കില്‍ ഇ ഡി നിങ്ങളുടെ വീട്ടിലേക്കെത്താമെന്നുമുള്ള മീനാക്ഷി ലേഖിയുടെ ഭീഷണിയാണ് ഇപ്പോൾ വിവദത്തിലായത്. ലോക്‌സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേ ആണ് കേന്ദ്ര മന്ത്രിയുടെ പരസ്യമായുള്ള ഭീഷണി.

Also Read: ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു സര്‍വെയ്ക്ക് സുപ്രീംകോടതിയുടെ അനുമതി

കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ ദുരുപയോഗം ചെയ്യുന്നുവെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെ ആണ് കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി പ്രതിപക്ഷത്തെ ലോകസഭയിലെ ചര്‍ച്ചയ്ക്കിടയില്‍ ഇ ഡിയുടെ പേരില്‍ ഭീഷണിപ്പെടുത്തിയത്. ലോക്‌സഭയില്‍ വിവാദമായ ദില്ലി ഓര്‍ഡിനന്‍സിന് പകരമുള്ള ദില്ലി സര്‍വീസസ് ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ ആയിരുന്നു മീനാക്ഷി ലേഖിയുടെ ഭീഷണി സ്വരം. മിണ്ടാതിരിക്കൂ.. ഇല്ലെങ്കില്‍ ഇ ഡി നിങ്ങളുടെവീട്ടില്‍ വരുമെന്നായിരുന്നു മീനാക്ഷി ലേഖി പറഞ്ഞത്.

മീനാക്ഷി ലേഖിയുടെ ഭീഷണിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ പ്രധാനമന്ത്രി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന് തെളിഞ്ഞെന്ന് എന്‍സിപിയും, ആം ആദ്മിയും വിമര്‍ശിച്ചു. ഇന്‍ഫോഴ്‌മെന്റ് ഡയറക്ടര്‍ എസ്‌കെ മിശ്രമയുടെ കാലാവധി അവസാനിച്ചിട്ടും നീട്ടി നല്‍കുന്നതിനെ സുപ്രീംകോടതി വിമര്‍ശിക്കുകയും കേന്ദ്രത്തിന്റെ ആവശ്യപ്രകാരം വീണ്ടും സെപ്റ്റംബര്‍ 15 വരെ കോടതി കാലാവധി നീട്ടി നല്‍കിയിരുന്നു. ഇനി കാലാവധി നീട്ടി നല്‍കില്ലെന്നും കോടതി വ്യക്തമാക്കിയതാണ്. അതിനിടെയാണ് മീനാക്ഷി ലേഖിയുടെ വിവാദ പരമാര്‍ശം.

Also Read: ‘ഞാൻ കടം വാങ്ങി മുങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്’, കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റൊക്കെ വിറ്റു: ഫേസ്ബുക് ലൈവുമായി സൈജു കുറുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News