ഷട്ടർ കം ബ്രിഡ്ജ് ഭാഗികമായി തകർന്നു; യാത്രാ ദുരിതത്തിൽ നാട്ടുകാർ

കാസർകോഡ് പൈവളിഗെ പള്ളക്കുടലിലെ ഷട്ടർ കം ബ്രിഡ്ജ് ഭാഗികമായ തകർന്ന് അപകടാവസ്ഥയിലായതോടെ യാത്രാ ദുരിതത്തിലാണ് നാട്ടുകാർ. തോടിന് പാലം മഴയിൽ തകർന്നതോടെ യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പൈവളിഗെ ലാൽബാഗ് – പള്ളക്കുടൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തോടിന് കുറുകെയുള്ള ഷട്ടർ കം ബ്രിഡ്ജിന്‍റെ ഒരു ഭാഗം ശക്തമായ മഴയിലാണ് തകർന്ന് അപകടാവസ്ഥയിലായത്.

ALSO READ: കളരിയിൽ വിദ്യാരംഭം കുറിച്ച മുഴുവൻ വിദ്യാർഥികളെയും അഭിനന്ദിക്കുന്നു: മന്ത്രി വി എൻ വാസവൻ

മൈനർ ഇറിഗേഷൻ വിഭാഗത്തിന്‍റെ കീഴിലുള്ള പാലത്തിന്‍റെ ഒരു ഭാഗം തകർന്ന് അപകടാവസ്ഥയിലായതോടെ യാത്രക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ഇരു ഭാഗത്തുമുള്ള മുന്നൂറിലധികം കുടുംബങ്ങളാണ് ദുരിതത്തിലായത്. പാലത്തിലൂടെ ദിവസേന യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുൾപ്പെടെ നൂറുകണക്കിന് പേർ മറുകരയിലെത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റി യാത്ര ചെയ്യണം. പൈവളിഗെ പഞ്ചായത്ത് ഓഫീസിലും ടൗണിലും എത്തുന്നതിനായി നിരവധി പേർ പാലത്തെ ആശ്രയിക്കുന്നുണ്ട്. കാലപ്പഴക്കമുള്ള ഷട്ടർ കം ബ്രിഡ്ജ് പുനർ നിർമിക്കണമെന്ന നാട്ടുകാർ വർഷങ്ങളായി
ആവശ്യപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News