മംഗലം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

മംഗലം ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്ത സാഹചര്യത്തിലാണ് ഷട്ടര്‍ തുറന്നത്. ഡാമിലെ ജല നിരപ്പ് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയതെന്ന് ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു

രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതവും ഒരു ഷട്ടര്‍ 5 സെന്റീമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്. അതേസമയം സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുകയാണ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കി. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപമാണ് ന്യൂന മര്‍ദ്ദം രൂപപ്പെട്ടത്.

READ ALSO:5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 170 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായുമാണ് ന്യൂന മര്‍ദ്ദം രൂപപ്പെട്ടത്. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം മിതമായതോ ഇടത്തരം മഴയ്‌ക്കോ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്തുടനീളം വ്യാപകമായ മഴയാണ് അനുഭവപ്പെടുന്നത്. മലയോര മേഖലകളിലും തീരദേശ പ്രദേശത്തും പ്രത്യേക ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്.

READ ALSO:കനത്ത മഴ, പകര്‍ച്ചപ്പനിയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News