അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി, മീപവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

മ‍ഴ ശക്തി പ്രാപിച്ചതോടെ തിരുവനന്തപുരം അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി. രണ്ട് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 15 സെന്‍റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. ഷട്ടറുകൾ ഉയർത്തിയിരിക്കുന്ന സാഹചര്യത്തിൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ALSO READ: ഹനുമാൻ കുരങ്ങ് വീണ്ടും മുങ്ങി

അതേസമയം സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൺസൂൺ പാത്തി നിലവിൽ അതിന്‍റെ സാധാരണ സ്ഥാനത്തു നിന്നും തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്‍റെ മധ്യഭാഗത്തായി ഒരു ചക്രവാതചുഴിയും മറ്റൊരു ചക്രവാതചുഴി ആൻഡമാൻ കടലിനു മുകളിലും സ്ഥിതി ചെയ്യുന്നുണ്ട്.

ALSO READ: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസ്: തെറ്റ് ചെയ്താൽ കേസുണ്ടാകും, കരുതിക്കൂട്ടി കേസെടുക്കില്ലെന്ന് പൊലീസ് മേധാവി

ഇതിന്‍റെ സ്വാധീനഫലത്താൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ജൂലൈ 4, 5 തീയതികളിൽ ചിലയിടങ്ങളിൽ തീവ്രമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News