പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു; സമീപവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി

aruvikkara dam

പേപ്പാറ ,അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ നിലവിൽ അടച്ചിട്ടിരിക്കുന്ന ഇന്ന് തുറന്നു. വൈകീട്ട് 05:00 ന് പേപ്പാറ ഡാമിന്‍റെ ഒന്നു മുതൽ നാലു വരെ ഷട്ടറുകൾ 10 സെൻറീമീറ്റർ വീതവും (ആകെ 40 സിഎം) അരുവിക്കര ഡാമിന്‍റെ അഞ്ചു ഷട്ടറുകൾ 20സെൻറീമീറ്റർ വീതം (ആകെ 100 സിഎം) ഉയർത്തുമെന്നും ഇരു ഡാമുകളുടേയും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അതേ സമയം, ഇടുക്കിയിലെ കല്ലാർ ഡാമും തുറന്നു. രണ്ട് ഷട്ടറുകൾ 6.5 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. ആനയിറങ്കൽ അണക്കെട്ട് കവിഞ്ഞൊഴുകുന്നതായും റിപ്പോർട്ടുണ്ട്. വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായിപെയ്യുന്ന മഴയെ തുടർന്നാണ് അണകെട്ട് നിറഞ്ഞു കവിഞ്ഞു ഒഴുകിയത് .പരമാവധി സംഭരണ ശേഷി പിന്നിട്ടതിനെ തുടർന്ന് സ്പിൽ വേയിലൂടെയാണ് ജലം പുറത്തേക്ക് ഒഴുകുന്നത്.

also read; ‘യങ് കിങ്ങി’ന് അഭിനന്ദന പ്രവാഹം; അനുമോദിച്ച് എത്തിയവരിൽ മോഹൻലാലും ബിഗ് ബിയും

അതേ സമയം, സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News