വെറും മൂന്ന് മണിക്കൂറിന് 4.40 ലക്ഷം രൂപ ഫീസ്; സോഷ്യല്‍മീഡിയയെ ഞെട്ടിച്ച് ശ്വേത

shweta kukreja

ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത് ബ്രാന്റിംഗിന് ടിപ്‌സുകള്‍ നല്‍കുന്ന ശ്വേത കുക്രേജ എന്ന യുവതിയുടെ ഒരു കുറിപ്പാണ്. വെറും മൂന്ന് മണിക്കൂറിന് 4.40 ലക്ഷം രൂപ ഫീസായി ലഭിക്കുന്നുവെന്നാണ് യുവതി പറയുന്നത്.

നാല് ലക്ഷം രൂപ, തന്റെ ബാങ്ക് അക്കൌണ്ടില്‍ ക്രഡിറ്റായെന്ന മൊബൈല്‍ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും യുവതി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. പേരും ബാങ്ക് അക്കൌണ്ടും മറച്ച് വച്ച സ്‌ക്രീന്‍ ഷോട്ടില്‍ 4,41,862.40 രൂപ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അക്കൌണ്ടിലേക്ക് ഡെപ്പോസിറ്റ് ചെയ്തതായി കാണിക്കുന്നു.

സ്‌ക്രീന്‍ഷോട്ട്‌ പങ്കുവച്ച് കൊണ്ട് ശ്വേത ഇങ്ങനെ കുറിച്ചു,

‘ ഈ മാസം ഒരു ക്ലൈന്റില്‍ നിന്ന് എനിക്ക് ഏകദേശം 4,40,000 രൂപ (5,200 ഡോളര്‍) ലഭിച്ചു. തന്റെ സമൂഹ മാധ്യമ സ്ട്രാറ്റജിയില്‍ 3 മണിക്കൂര്‍ മാത്രമാണ് അദ്ദേഹം ചെലവഴിച്ചത്. ഇതുപോലുള്ള ദിവസങ്ങള്‍ ജോലിയെ കൂടുതല്‍ സംതൃപ്തമാക്കുന്നു. എല്ലാം മൂല്യവത്താക്കുന്നു.’

താന്‍ ഒരു പേഴ്‌സണല്‍ ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റ് ആണെന്നും വ്യക്തിഗത ബ്രാന്‍ഡിംഗ് വഴി തിരക്കുള്ള സ്ഥാപകരെ അവരുടെ വരുമാനം 10 മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുവെന്നുമാണ് ശ്വേത തന്റെ എക്‌സ് അക്കൌണ്ടില്‍ തന്നെ കുറിച്ച് എഴുതിയിരിക്കുന്നത്.

Also Read : ബോളിവുഡ് നടനും ശിവസേനാ നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു

നിരവധി ആളുകളാണ് ശ്വേതയുടെ കുറിപ്പിന് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ജോലിയുടെ ഫീസ് എന്നത് എത്രനേരം ജോലി ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയല്ല, മറിച്ച് തന്റെ വൈദഗ്ധ്യത്തിനാണെന്ന് ശ്വേത കമന്റുകള്‍ക്ക് മറുപടിയായി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News