‘എന്റെ സഹോദരന്റെ ഹൃദയം ശുദ്ധമാണ്, അന്നും ഇന്നും എന്നും ഞങ്ങളുടെ അഭിമാനമാണ്’

നടി റിയ ചക്രവർത്തിക്കെതിരെ പരോക്ഷ വിമർശനമുയർത്തി അന്തരിച്ച നടൻ സുശാന്ത് സിംഗിന്റെ സഹോദരി ശ്വേത സിംഗ് കീർത്തി. മരിച്ചുപോയ ഒരു വ്യക്തിയെ ചിലർ കുറ്റപ്പെടുത്തുകയാണെന്ന് വിമർശനം. സ്വന്തം മനസ്സാക്ഷിയോട് ഇവർ എന്ത് മറുപടി നൽകുമെന്ന് അത്ഭുതപ്പെടുന്നതായും ശ്വേത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ALSO READ:തന്റെയും കുടുംബത്തിന്റെയും അക്കൗണ്ട് വിവരങ്ങളും സ്വത്തു വിവരങ്ങളും മുഴുവൻ നൽകി; എം കെ കണ്ണൻ
അടുത്തിടെ സുശാന്തിന്റെ മുൻകാമുകി റിയ നൽകിയ ഒരു അഭിമുഖത്തിൽ, സുശാന്തിനെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും തുറന്നുപറഞ്ഞു. ഇതിന് പിന്നാലെയാണ് ശ്വേതയുടെ കുറിപ്പ് . ‘
‘എന്റെ സഹോദരന്റെ ഹൃദയം ശുദ്ധമാണ്, അത് ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ സ്പന്ദിക്കുന്നു. ഞങ്ങളായി ഒന്നും പറയേണ്ട ആവശ്യമില്ല, കാരണം ആളുകൾക്ക് സത്യം മനസിലാക്കാൻ കഴിയും. അന്നും ഇന്നും എന്നും സഹോദരൻ ഞങ്ങളുടെ അഭിമാനമാണ്. സഹോദരൻ പകർന്ന് നൽകിയ സ്നേഹം ഓരോ ഹൃദയത്തിലും ജ്വലിക്കും…ഒരിക്കലും മരിക്കില്ല!! നീതിക്കായി നിരന്തരം പോരാടും’- ആരാധകർക്കൊപ്പമുള്ള സുശാന്തിന്റെ പഴയ ചിത്രങ്ങൾ പങ്കുവെച്ച് ശ്വേത കുറിച്ചു.

ALSO READ:20 മിനിറ്റിൽ 5000 റോക്കറ്റുകൾ; ഹമാസിന്റെ ആക്രമണങ്ങൾക്ക് തിരിച്ചടിയുമായി ഇസ്രായേൽ

”അവന്റെ ജീവിതത്തിലേക്ക് താൻ വന്നതോടെ അവന്‍ മാറിപ്പോയെന്ന് ആളുകള്‍ പറഞ്ഞു. അവന് എനിക്ക് മുമ്പ് തന്നെ സ്വന്തമായൊരു വ്യക്തിത്വമുണ്ടായിരുന്നു. ചെറിയ പട്ടണത്തില്‍ നിന്നും വന്നവനായിരുന്നു. ബോളിവുഡിലൊരു ഇടം കണ്ടെത്തി. അത് നിയന്ത്രിക്കാന്‍ പറ്റുന്നൊരാളുടെ മനസല്ല, ഈ രാജ്യം മാനസികാരോഗ്യത്തെ മനസിലാക്കുന്നില്ല. പുതിയ തലമുറ അതേക്കുറിച്ച് സംസാരിക്കുന്നതില്‍ സന്തോഷമുണ്ട്. ഇന്ത്യ മുന്നോട്ട് പോവുകയാണ്. പക്ഷേ പ്രശ്സതാരായവര്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് മനസിലാക്കില്ല. സുശാന്ത് അങ്ങനൊരു കാര്യം ചെയ്യുന്നതിലേക്ക് എത്തിയെന്നത് എന്താണെന്ന് എനിക്കറിയില്ല. ഞാന്‍ അവന്റെ മനസിലല്ല ജീവിക്കുന്നത്. പക്ഷേ അവന് മനസിക പ്രശ്നമുണ്ടായിരുന്നുവെന്നത് അറിയാമായിരുന്നു. അവന്‍ കടന്നു പോകുന്ന അവസ്ഥ അറിയാമായിരുന്നു എന്നായിരുന്നു റിയ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News