‘സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട്; അത് കാരണം നഷ്ടമായത് ഒൻപത് ചാൻസ്’: ശ്വേതാ മേനോൻ

സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും അത് കാരണം ഒമ്പതോളം ചാൻസ് നഷ്ടമായെന്നും നടി ശ്വേതാ മേനോൻ. കാസ്റ്റിംഗ് കൗച്ച് സിനിമയിൽ ഉണ്ട്. ഇതിനെതിരെ കർശനമായ നിയമം വരണം. രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടിയുടെ ആരോപണത്തിൽ ഷോക്ക്ഡ് ആണ്. അത്തരം സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇമോഷണലി അവരെ ബാധിച്ചിട്ടുണ്ടാകും. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ രഞ്ജിത്തിനെ മാറ്റിനിർത്തണം. പക്ഷേ താനുള്ള സൈറ്റിൽ അത്തരം ഒരു വിഷയമുണ്ടായതായി അറിയില്ല.

Also Read: 2018 -ൽ നൽകിയ പരാതിയിൽ ഇതുവരെ നടപടിയുണ്ടായില്ല; താരസംഘടന A.M.M.A. യ്ക്കെതിരെ ഗുരുതര ആരോപണം

അത്തരത്തിൽ ഒരു അനുഭവം ഉണ്ടായിട്ടില്ല. എന്റെ അടുത്ത് ആരും വന്നിട്ടില്ല. പരാതി പറഞ്ഞാൽ കുറ്റപ്പെടുത്തൽ നേരിടേണ്ടി വരുന്നതു കൊണ്ടാണ് ധൈര്യപൂർവം ആരും മുന്നോട്ടുവരാത്തത്. സ്ത്രീ പ്രാതിനിധ്യമുള്ള തൻ്റെ സിനിമയെ ചിലർ ഒതുക്കിയ അനുഭവമുണ്ട്. അത്തരം അവസ്ഥകൾ ഇനി ഉണ്ടാവാതെ ഇരിക്കണമെന്നും ശ്വേതാ മേനോൻ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News