വില്ലനാണെന്ന് അറിയില്ലായിരുന്നു: പ്രേമലുവിലെ കഥാപാത്രത്തെ കുറിച്ച് ശ്യാം മോഹന്‍

പൊന്‍മുട്ട എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷരുടെ ഇഷ്ടതാരമായ ശ്യാം മോഹന്‍ ഗിരീഷ് എഡിയുടെ പുതിയ ചിത്രത്തിലെ വ്യത്യസ്ത വേഷത്തിലൂടെ സിനിമാ പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.സിനിമ കണ്ടവര്‍ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും അഭിപ്രായം പറയുമ്പോള്‍ തനിക്ക് സന്തോഷമുണ്ടെന്ന് ശ്യാം പറയുന്നു. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ രസകരമായി തോന്നിയിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ വിലയിരുത്തല്‍ എന്താകുമെന്ന് സംശയിച്ചിരുന്നതായും താരം പറയുന്നു.

ALSO READ: കാട്ടാനയുടെ സാന്നിധ്യം; തിരുനെല്ലി പഞ്ചായത്തിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി

ചിത്രീകരണ സമയത്ത് പ്രൊഡക്ഷന്‍ ടീമിന്റെ പ്രതികരണം കണ്ടപ്പോള്‍ അഭിനയം മോശമല്ലെന്ന് വ്യക്തമായി എന്നാല്‍ താനാണ് വില്ലനെന്നൊന്നും സംവിധായകന്‍ പറഞ്ഞില്ലെന്നും ശ്യാം പറയുന്നു. ആദി എന്ന കഥാപാത്രം മോശമായാല്‍ എന്ന ചിന്തവന്നപ്പോള്‍, പിന്നെ അധികം അലോചിക്കാന്‍ നിന്നില്ല. മനസിലായതുപോലെ ചെയ്തു. അത് പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമെന്നും ശ്യാം പറഞ്ഞു.

ALSO READ: കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ ബിജിപിയിലെത്തിയത് ദുരെയുള്ള ഭൂചലനത്തിന്റെ തുടര്‍ചലനം: മാധ്യമപ്രവര്‍ത്തകന്റെ എഫ്ബി പോസ്റ്റ് വൈറല്‍

ചിത്രത്തിലെ പ്രധാന കഥാപാത്രമായ നസ്‌ലെനെകുറിച്ചും ശ്യാം അനുഭവം പങ്കുവയ്ക്കുന്നുണ്ട്. നസ്‌ലെന് ഒപ്പമുള്ള മൂന്നാമത്തെ ചിത്രമാണിത്. കോമഡി അസാധ്യമായി ചെയ്യാന്‍ കഴിവുള്ള നായകന്മാരില്‍ ഒരാളാണ് നസ്‌ലെന്‍. ചെറുതായൊന്നു പാളിയാല്‍ കൈവിട്ടു പോകാന്‍ സാധ്യതയുള്ള സീനുകളെല്ലാം നസ്‌ലെന്‍ നന്നായി ചെയ്തിട്ടുണ്ടെന്നും ശ്യാം അഭിപ്രായപ്പെട്ടു. മാത്യുവിന്റെ കഥാപാത്രം ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഒന്നാണെന്നും അത് മാത്യു നന്നായി ചെയ്തുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News