‘വിളിച്ചിട്ട് റോളുണ്ടെന്ന് പറയും പിന്നെ ഇല്ലെന്ന് പറയും, പലയിടത്തും അവഗണന, ഈ സിനിമ അവർക്കുള്ള മറുപടി’, ശ്യാം മോഹൻ

പ്രേമലു എന്ന സിനിമ ഇറങ്ങിയതിന് ശേഷം ട്രെൻഡിങ് ആയ വാക്കാണ് ‘ജസ്റ്റ് കിഡിങ്’. ഈ സിനിമയിലെ വില്ലനായ ശ്യാം മോഹൻ പലപ്പോഴായി ഉപയോഗിക്കുന്നതാണ് ഇത്. വാക്കിനൊപ്പം വില്ലൻ ശ്യാം മോഹനും ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ട്രെൻഡിങ് ആണ്. നിരവധി വെല്ലുവിളികളെ അതിജീവിച്ച് സിനിമയിലേക്കെത്തിയ ശ്യാം മോഹൻ താൻ നേരിട്ട അവഗണനകളെ കുറിച്ച് പലപ്പോഴായി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ ശ്യാം മോഹൻ തന്റെ ജീവിതം പറയുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ശ്യാം മോഹൻ പറഞ്ഞത്

ALSO READ: ‘സിനിമയിൽ ഞാൻ പ്രതീക്ഷിച്ചത് സിനിമ മാത്രം, ബാക്കിയുള്ളതൊക്കെ ബോണസ്’: മമ്മൂട്ടി

ഒരുപാട് സ്ഥലത്ത് മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. വിളിച്ച് റോളുണ്ടെന്ന് പറയുക, പിന്നെ കാഷ്വലായി വിളിച്ച്, അതില്ലെടാ എന്നു പറയുക. ഓഫർ ചെയ്തതിനുശേഷം മാറ്റി നിറുത്തുക, ചില സ്ഥലങ്ങളിൽ പോകുമ്പോൾ സംസാരിക്കാൻ മുഖം തരാതെ നിൽക്കുക അങ്ങനെ പല അനുഭവങ്ങളുണ്ട്. അങ്ങനെ ചെയ്തവരിൽ ചിലരെല്ലാം പ്രേമലു കണ്ടതിനുശേഷം വിളിച്ചു. കടന്നുവന്ന കാലമെല്ലാം ഇങ്ങനെ ഓർമയിലേക്കു വരും. ശരിയായ സമയത്ത് ശരിയായ ഇ‌ടത്ത് ഉണ്ടാവുക എന്നതാണ് ഒരു ആർടിസ്റ്റിനെ സംബന്ധിച്ച് പ്രധാനം. എന്റെ യാത്ര വളരെ അപകടകരമായിരുന്നു. കാരണം, വളരെ സുരക്ഷിതമായി ജോലിയുണ്ടായിരുന്ന ഒരാളായിരുന്നു ഞാൻ. മുംബൈയിൽ സിറ്റി ബാങ്കിൽ നല്ല ശമ്പളത്തിൽ ജോലിയുണ്ടായിരുന്നു.

ALSO READ: ‘മഹാഭാരതവും രാമായണവും സാങ്കൽപ്പികം’, വസ്തുത വിദ്യാർത്ഥികളെ പഠിപ്പിച്ചതിന് കർണാടകയിൽ അധ്യാപികയെ പിരിച്ചുവിട്ടു

പക്ഷേ, ഞാൻ അതിൽ ഹാപ്പിയായിരുന്നില്ല. കലാപരമായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു മനസിൽ. എന്ത്, എങ്ങനെ എന്നൊന്നും അറിയുന്നുണ്ടായിരുന്നില്ല. സിനിമ എന്ന ഒരു ഫോകസ് പോലുമുണ്ടായിരുന്നില്ല. ഞാൻ എന്നെത്തന്നെ പല തരത്തിൽ പരിശീലിപ്പിക്കുകയായിരുന്നു. അങ്ങനെ ജോലി രാജി വച്ചു കൊച്ചിയിലേക്കു വണ്ടി കയറി. എന്റെ യാത്ര മറ്റുള്ളവർക്ക് അനുകരണീയമല്ലെന്നു പറയുന്നത് അതുകൊണ്ടാണ്. സിനിമയിൽ അഭിനയിക്കണമെന്നു പറഞ്ഞിറങ്ങിയ ആളല്ല ഞാൻ. ക്യാമറയുടെ മുൻപിൽ ഒരു ലുക്ക് കൊടുക്കണമെങ്കിൽ തന്നെ ചില പഠനങ്ങൾ ആവശ്യമുണ്ട്. അതെല്ലാം, യുട്യൂബിൽ നിന്നും പൊന്മുട്ടയിൽ നിന്നുമെല്ലാം ഞാൻ ആർജിച്ചെടുത്തതാണ്. അങ്ങനെ ചെയ്തു ചെയ്താണ് ഒടുവിൽ സിനിമയിലെത്തിയത്. അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടുനടക്കുന്നവർ അവനവനെ പരിശീലിപ്പിക്കാനും സമയം കണ്ടെത്തണം. അല്ലെങ്കിൽ, ക്യാമറയ്ക്കു മുൻപിലെത്തുമ്പോൾ ഒരു ഡയലോഗ് പോലും പറയാനാകാതെ പലരെയും ബുദ്ധിമുട്ടിക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News