അന്ന് കല്ലടയാറ്റില്‍ 10 കിലോമീറ്റര്‍ ഒഴുകിയിട്ടും അത്ഭുതകരമായി രക്ഷപ്പെടല്‍; ഏഴ് മാസത്തിനുശേഷം ശ്യാമളയമ്മ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

shyamalayamma

ഏഴ് മാസങ്ങള്‍ക്കുമുമ്പ് കല്ലടയാറ്റില്‍ പത്ത് കിലോമീറ്ററോളം ഒഴുകിയ ശേഷം അത്ഭുതകരമായി രക്ഷപ്പെട്ട ശ്യാമളയമ്മ(66) വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍. പുത്തൂര്‍ കുളക്കടക്കിഴക്ക് മനോജ് ഭവനില്‍ ശ്യാമളയമ്മയെ തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

പുത്തൂര്‍ കുളക്കടക്കിഴക്ക് മനോജ് ഭവനില്‍ ശ്യാമളയമ്മയെ തിങ്കളാഴ്ച രാവിലെ വീട്ടിലെ അടുക്കളയോട് ചേര്‍ന്ന മുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് രാവിലെ റബ്ബര്‍ ടാപ്പിങിനായി പുറത്തു പോയ സമയത്തായിരുന്നു ആത്മഹത്യ.

Also Read : എന്നെയൊന്ന് വീട്ടിലാക്കണം, പക്ഷെ പൈസ തരില്ല! കാസർഗോഡ് കൂലിനൽകില്ലെന്ന് പറഞ്ഞ് സോഡാകുപ്പികൊണ്ട് ഓട്ടോ ഡ്രൈവറുടെ തലയ്ക്കടിച്ചു

കടയില്‍ പോയ മകന്‍ തിരിച്ചു വന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ശ്യാമളയമ്മയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം.

ഈ വര്‍ഷം മെയ് 28നാണ് ശ്യാമളയമ്മ വീടിന് സമീപത്തെ കടവില്‍ നിന്ന് കല്ലടയാറ്റില്‍ നിന്ന് ഒഴുക്കില്‍പ്പെട്ട്, 10 കിലോമീറ്ററോളം ഒഴുകിയ ശേഷം വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അതി സാഹസികമായാണ് അന്ന് ശ്യാമളയമ്മയെ രക്ഷപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News