എസ്.പി.സി കേഡറ്റിനെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റിൽ

Rape

എസ്.പി.സി കേഡറ്റിനെ പീഡിപ്പിച്ച കേസിൽ എസ്.ഐ അറസ്റ്റിൽ. ഇരിങ്ങാലക്കുടയിലെ റൂറൽ എസ്.പി ഓഫീസിൽ ജോലി ചെയ്യുന്ന ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷം മുൻപ് ഇയാൾ മാള സ്റ്റേഷനിൽ ജോലി ചെയ്ത സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം. കൊടുങ്ങല്ലൂരിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.

Also Read: നടിയെ ആക്രമിച്ച കേസ്; പ്രതികൾ കോടതിയിൽ ഹാജരായി

മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് കൗൺസിലിംഗിന് വിധേയയായപ്പോഴാണ് പെൺകുട്ടി എസ്.ഐ പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. തുടർന്ന് കൗൺസിലർ ഇരിങ്ങാലക്കുട വനിതാ സെല്ലിൽ വിവരമറിയിക്കുകയും, പിന്നീട് കൊടുങ്ങല്ലൂർ പൊലീസിന് കേസ് കൈമാറുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News