അങ്കമാലിയിൽ എസ് ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എസ് ഐ യെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബാബുരാജാണ് മരിച്ചത്. അങ്കമാലി പുളിയനത്തെ വീടിനു സമീപമുള്ള മരത്തിലാണ് തൂങ്ങിമരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ദീർഘകാലം ആലുവ റൂറൽ സ്പെഷൽ ബ്രാഞ്ചിൽ സേവനമനുഷ്ഠിച്ച 49 കാരനായ ബാബുരാജ്, സ്ഥലം മാറ്റം ലഭിച്ചതിനെത്തുടർന്ന് രണ്ട് ദിവസം മുൻപാണ് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേയ്ക്ക് എത്തിയത്. അങ്കമാലി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Also Read: കണക്കില്ലാതെ ഇലക്ടറൽ ബോണ്ടും ഭാരത് ജോഡോയും സമർഗ്നിയും; കോൺഗ്രസിന് നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലെന്ന് നേതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News