എസ്‌ഐയെ ഇടിച്ച് വാഹനം നിര്‍ത്താതെ പോയ സംഭവം; കൂട്ടാളിയും പിടിയില്‍

പാലക്കാട് തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിച്ച് വീഴ്ത്തിയ പ്രതികൾ പിടിയിൽ. തൃത്താല എസ് ഐ ശശികുമാറിനെയാണ് ശനിയാഴ്ച രാത്രി വാഹനമിടിച്ച് വീഴ്ത്തിയത്.  പൊലീസിനെ ആക്രമിച്ച രണ്ടു പ്രതികളെയും ഞായറാഴ്ച പിടികൂടി.

ALSO READ:  ദേവദത്ത് ഷാജി സംവിധായകനാകുന്നു; നിര്‍മാണം ചീയേഴ്‌സ് എന്റര്‍ടെയ്ന്റ്‌മെന്റ്

വാഹനപരിശോധനക്കിടെ തൃത്താലയിൽ വച്ച് എസ് ഐയെ ഇടിച്ച് വാഹനം നിർത്താതെ പോയ കേസിലെ രണ്ടു പ്രതികളെയുമാണ് പൊലീസ്
പിടികൂടിയത്. പ്രതികളായ തൃത്താല ഞാങ്ങാട്ടിരി സ്വദേശി അലനെ പട്ടാമ്പിയിൽ നിന്നും ഒറ്റപ്പാലം സ്വദേശി അജീഷിനെ തൃശൂരിൽ നിന്നുമാണ് തൃത്താല
പൊലീസ് പിടികൂടിയത്. കൊലപാതക ശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അസഭ്യം പറയൽ എന്നി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മദ്യപിച്ചതിനാലാണ് വാഹനം നിർത്താതെ പോയതെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി.

ALSO READ: കൊല്ലം പാരിപ്പള്ളിയില്‍ കാറില്‍ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി

ശനിയാഴ്ച രാത്രി 10നും 11നും ഇടയിലായിരുന്നു സംഭവം. തൃത്താല  വെള്ളിയാങ്കല്ല് ഭാഗത്ത് അസാധാരണമായി ഒരു കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് പരിശോധനയ്ക്ക് ചെന്നതായിരുന്നു പൊലീസ് സംഘം. പരിശോധനക്കായി
പൊലീസ് തടഞ്ഞ കാർ അതിവേഗം പുറകോട്ട് എടുക്കുകയും അതിന് ശേഷം മുന്നോട്ട്  നീങ്ങി  എസ്ഐ ശശികുമാറിനെ ഇടിച്ച് വീഴ്ത്തിയ ശേഷം കാർ ഓടിച്ച് പോവുകയായിരുന്നു. പരുക്കേറ്റ ശശികുമാർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശശികുമാറിനെ ആക്രമിച്ച പ്രതികൾ രാത്രിയോടെ ഒളിവിൽ പോകുകയായിരുന്നു. ഞായറാഴ്ചയാണ് ഒളിവിലായിരുന്ന പ്രതികളെ  പൊലീസ് പിടികൂടിയത്. തൃത്താല എസ് എച്ച് ഒ ഉൾപ്പടെയുള്ള നാല് പേരാണ് വാഹന പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വാഹന നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here