തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി; വാഹന ഉടമ കസ്റ്റഡിയില്‍

പാലക്കാട് തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി. തൃത്താല എസ് ഐ ശശികുമാറിനെയാണ് വാഹനമിടിച്ച് വീഴ്ത്തിയത്. ഞാങ്ങാട്ടിരി സ്വദേശിയായ വാഹന ഉടമയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം സംഭവം സമയം വാഹനം ഓടിച്ചിരുന്ന യുവാവിനായി അന്വേഷണം ആരംഭിച്ചു.

ALSO READ:തൃശൂരും പാലക്കാടും വീണ്ടും ഭൂചലനം

വാഹനപരിശോധനക്കിടെ ശനിയാഴ്ച രാത്രി 11നും 12നും ഇടയിലായിരുന്നു സംഭവം. തൃത്താല വെള്ളിയാങ്കല്ല് ഭാഗത്ത് അസാധാരണമായി ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് പരിശോധനയ്ക്ക് ചെന്നതായിരുന്നു പൊലീസ് സംഘം. പരിശോധനക്കായി പൊലീസ് തടഞ്ഞ കാര്‍ അതിവേഗം പുറകോട്ട് എടുക്കുകയും അതിന് ശേഷം മുന്നോട്ട് നീങ്ങി എസ്‌ഐ ശശികുമാറിനെ ഇടിച്ച് വീഴ്ത്തിയ ശേഷം കാര്‍ ഓടിച്ച് പോവുകയായിരുന്നു. പരുക്കേറ്റ ശശികുമാര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തൃത്താല എസ്എച്ച്ഒ ഉള്‍പ്പടെയുള്ള നാല് പേരാണ് വാഹന പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്. വാഹനനമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനവും ഉടമ അഭിലാഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിലാഷിന്റെ 19 വയസ്സുകാരനായ മകനാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവ ശേഷം കാര്‍ വീട്ടില്‍ എത്തിച്ച് യുവാവ് മറ്റൊരു വാഹനത്തില്‍ കടന്നുകളഞ്ഞു. വാഹനത്തില്‍ നാലു യുവാക്കളാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ALSO READ:കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൻ്റെ മിനിയേച്ചർ രൂപം തയാറാക്കി; ഗതാഗത മന്ത്രിക്ക് സമ്മാനിക്കണമെന്ന ആഗ്രഹവുമായി കാത്തിരിപ്പിലാണ് തൃശൂരിൽ ഒരു 17 കാരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News