എസ്ഐ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു; അഭിമുഖം ഏപ്രിലിൽ

എസ്ഐ (ആംഡ് പൊലീസ് ബറ്റാലിയൻ) ചുരുക്കപ്പട്ടിക പിഎസ്‍സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവരം അറിയിച്ചത് പിഎസ്‍സി ആണ്. ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ഇത് സംബന്ധിച്ച പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. ബുധനാഴ്ച വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത ചുരുക്കപ്പട്ടിക സാങ്കേതിക പിഴവിനെത്തുടർന്ന് പിൻവലിച്ചിരുന്നു. കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാത്ത ഉദ്യോഗാർഥികളുടെയും യോഗ്യത നേടാത്തവരുടെ രജിസ്റ്റർ നമ്പരുകൾ നീക്കം ചെയ്തെങ്കിലും സാങ്കേതിക പിഴവുകാരണം പട്ടികയിൽ ഉൾപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ പട്ടിക പിൻവലിച്ചു.

ALSO READ: ലൊക്കേഷൻ ഹൈദരാബാദ് അല്ലേ? തെലുങ്കു സംസാരിക്കാൻ ഇനി പ്രേമലു

ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ, മൊബൈൽ സന്ദേശം അയക്കുന്നതിന് മുമ്പ് പിഴവുകൾ ശ്രദ്ധയിൽപ്പെട്ടെന്നും ഉദ്യോഗാർഥികൾ പരാതിപ്പെട്ട ശേഷമാണ് പട്ടിക പിൻവലിച്ചതെന്ന വാർത്ത വ്യാജമാണെന്നും പിഎസ്‍സി പറയുന്നു. എസ്ഐ തസ്തികയുടെ എല്ലാ വിഭാ​ഗങ്ങളിലുമുള്ള (669/2022 673/2022) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ അപേക്ഷകളുടെ സൂക്ഷ്മപരിശോധന ഈ മാസം പൂർത്തിയാക്കി അഭിമുഖം ഏപ്രിലിൽ നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News