നിലക്കടലയ്ക്ക് പണം ആവശ്യപ്പെട്ട കടക്കാരനോട് തട്ടിക്കയറിയ സംഭവത്തിൽ എസ്ഐയ്ക്ക് സസ്‌പെൻഷൻ. ശ്രീരംഗം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ രാധാകൃഷ്ണനെയാണ് സസ്‌പെൻഡ് ചെയ്തത്.കടക്കാരനോട് രാധാകൃഷ്ണൻ തട്ടിക്കയറുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി.
റിപ്പോർട്ടുകൾ പ്രകാരം ജൂൺ 1നാണ് സംഭവം നടന്നത്. തിരുച്ചിറപ്പള്ളിയിലുള്ള വഴിയോരക്കച്ചവടക്കാരനോട് എസ്‌ഐ രാധാകൃഷ്ണൻ നിലക്കടല വാങ്ങുകയും, തുടർന്ന് കടലയുടെ പണം ചോദിച്ചപ്പോൾ താൻ പൊലീസുകാരനാണ് താരം കഴിയില്ല എന്ന് പറഞ്ഞുകൊണ്ട് രാധാകൃഷ്ണൻ പണം നൽകാതെ സ്ഥലം വിടുകയായിരുന്നു.
സംഭവത്തെ തുടർന്ന് കടക്കാരൻ തിരുച്ചിറപ്പള്ളി പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. ഈ സമയം കൊണ്ട് സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തു. താൻ ശ്രീരംഗം പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നും ഇങ്ങനെ പോയാൽ കച്ചവടം ബുദ്ധിമുട്ടാകുമെന്നും രാധാകൃഷ്ണൻ കടക്കാരനെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കാണാം.
A Special Sub-Inspector of Police Radhakrishnan attached to Srirangam police station in Tiruchy was suspended Wednesday after a video of him, allegedly asking free groundnuts from a shop on July 1, went viral on social media.@xpresstn@NewIndianXpress pic.twitter.com/4dnJX7J2ip
— S Mannar Mannan (@mannar_mannan) July 3, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here