ഗോഡ് ഫാദർ ഇല്ലാതെ പൊരുതി ജയിച്ച നടനാണ് ഉണ്ണി മുകുന്ദനെന്ന് സംവിധായകൻ സിബി മലയിൽ. തോറ്റ് പിന്മാറാന്‍ ഒരിക്കലും ഉണ്ണി തയ്യാറായിരുന്നില്ലെന്നും, ഉണ്ണി ഒരു ഫൈറ്റര്‍ ആണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കൊച്ചിയിലെ നിയോ ഫിലിം സ്കൂളിലെ ബിരുദദാന ചടങ്ങില്‍ വച്ച് സംവിധായകൻ പറഞ്ഞു.
സിബി മലയിലിന്‍റെ വാക്കുകള്‍
ലോഹിതദാസ് മരിക്കുന്നതിന് മൂന്നാഴ്ച മുന്‍പ്, വലിയ ഇടവേളയ്ക്ക് ശേഷം ഞങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ പോകുന്ന ഒരു സിനിമയുടെ ചര്‍ച്ചകളുമായി ലോഹിയുടെ ലക്കിടിയിലെ വീട്ടില്‍ ഒരു പകല്‍ മുഴുവന്‍ ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നു. താന്‍ ഒരു ചെറുപ്പക്കാരനെ കണ്ടെത്തിയിരിക്കുകയാണെന്നും അയാളെ വച്ച് ഒരു സിനിമ ചെയ്യാന്‍ പോവുകയാണെന്നും ലോഹി അന്ന് എന്നോട് പറഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് ലോഹി അത് പറഞ്ഞത്. ചെറിയ റോളുകളിലൊന്നും വരണ്ട, മറിച്ച് തന്‍റെ സിനിമയിലെ ഒരു പ്രധാനപ്പെട്ട വേഷത്തിലൂടെ അയാള്‍ വരണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ മൂന്നാഴ്ച കഴിഞ്ഞ് നമ്മെയൊക്കെ വേദനിപ്പിച്ചുകൊണ്ട് അദ്ദേഹം പോയി.
അന്ന് മരണവീട്ടിലെ സന്ധ്യയില്‍ ഒരാള്‍ എന്‍റെ അടുത്തേക്ക് വന്നു- സാര്‍ ഞാനാണ് ഉണ്ണി മുകുന്ദന്‍. ലോഹി സാറിന്‍റെ സിനിമയില്‍ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു എന്ന് പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് ആ പ്രതീക്ഷകള്‍ ഇല്ലാതെയായെന്നും. അങ്ങനെയാണ് ഞാന്‍ ഉണ്ണി മുകുന്ദനെ ആദ്യം കാണുന്നത്. ഒരു മനുഷ്യനെ ഏറ്റവും നിരാശപ്പെടുത്തുന്ന, സങ്കടപ്പെടുത്തുന്ന നിമിഷത്തിലാണ് ഉണ്ണിയെ ഞാന്‍ ആദ്യം കണ്ടുമുട്ടിയത്. പക്ഷേ അവിടെ തോറ്റ് പിന്മാറാന്‍ ഉണ്ണി തയ്യാറായില്ല. ഉണ്ണി ഒരു ഫൈറ്റര്‍ ആണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രതികൂലങ്ങളെയും മറികടന്നുകൊണ്ട് ഒരു ഗോഡ്‍ഫാദറിന്‍റെയും പിന്‍ബലമില്ലാതെ സ്വയം പൊരുതി ജയിച്ച ആളാണ് ഉണ്ണി മുകുന്ദന്‍.
ALSO READ: മോദി സർക്കാരിനെതിര അവിശ്വാസ പ്രമേയം, അനുമതി നല്‍കി സ്പീക്കര്‍
അതേസമയം, ഉണ്ണി മുകുന്ദന്‍റെ അടുത്തകാലത്തിറങ്ങിയ ചിത്രങ്ങളെക്കുറിച്ച് സിബി മലയില്‍ പരാമർശിച്ചു. മേപ്പടിയാന്‍ എന്ന സിനിമ താന്‍ ഒടിടിയിലാണ് കാണുന്നതെന്ന് സിബി മലയിൽ പറഞ്ഞു. അത്തരമൊരു സിനിമ നിര്‍മ്മിക്കാനും അതില്‍ അഭിനയിക്കാനും ഉണ്ണി കാണിച്ച ഒരു കോണ്‍ഫിഡന്‍സ് ഉണ്ടല്ലോ എന്നും, അത് ആ കഥയോടുള്ള വിശ്വാസമാണെന്ന് സിബി മലയിൽ പറഞ്ഞു.
ALSO READ: അവിശ്വാസ പ്രമേയം പാസായി, ചങ്ങനാശ്ശേരി നഗരസഭയിൽ യു ഡി എഫിന് ഭരണം നഷ്ടമായി
‘മേപ്പടിയാൻ കണ്ട ഓരോരുത്തരുടെയും ഉള്ളുലക്കുന്ന രീതിയിലുള്ള കഥയാണ് ആ സിനിമയുടേത്. അത് ഏറ്റവും നന്നായി ചെയ്യാന്‍ ഉണ്ണിക്ക് കഴിഞ്ഞു. ആക്ഷന്‍ ഹീറോ ഇമേജില്‍ നിന്ന് മാറി കിട്ടിയ ഒരു അവസരത്തെ നന്നായി ഉപയോഗിക്കാന്‍ ഉണ്ണിക്ക് കഴിഞ്ഞു. പിന്നീട് ഏറ്റവുമൊടുവില്‍ മാളികപ്പുറം. ഒരു താരത്തിന്‍റെ വളര്‍ച്ചയിലെ ഏറ്റവും പ്രധാന ഘട്ടത്തിലൂടെയാണ് ഉണ്ണി കടന്നുപോകുന്നത്. ആ യാത്ര ഏറ്റവും പെട്ടെന്ന് സാധിക്കട്ടെയെന്ന് ആശംസിക്കുകയാണ്’, സിബി മലയിൽ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here