ദേഹാസ്വാസ്ഥ്യം, ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ മരിച്ചു; ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ് നടത്തി ‍വിമാനം

ടർക്കിഷ് എയർലൈൻസ് പൈലറ്റ് ദേഹാസ്വാസ്ഥ്യം മൂലം  യാത്രാമധ്യേ മരിച്ചതായി റിപ്പോര്‍ട്ട്. ഇതിനെ തുടർന്ന് വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ് നടത്തി. ഇൽസെഹിൻ പെഹ്ലിവാൻ (59) എന്ന പൈലറ്റാണ് മരിച്ചത്. യാത്രാമധ്യേ പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു.

ALSO READ: ഏ‍ഴ് വര്‍ഷം ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന ആള്‍ ഇപ്പോള്‍ കാര്‍ ക്യാബ് സര്‍വീസ് നടത്തുന്നു, ഞെട്ടിക്കുന്ന ജീവിതകഥ തമി‍ഴ്നാട്ടില്‍ നിന്ന്

എയർബസ് എ 350 എന്ന വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. അമേരിക്കൻ നഗരമായ സീറ്റിലിൽ നിന്ന് വിമാനം  തുർക്കിയിലെ ഇസ്തംബൂളിലേക്കുള്ള പോകുകയായിരുന്നെന്ന് എയർലൈൻ വക്താവ് യഹ്യ ഉസ്തുൻ അറിയിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ പൈലറ്റിന് അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും മരിച്ചു. തുടർന്നാണ് വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News