കന്നഡ സംവരണ ബിൽ മരവിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ

സ്വകാര്യമേഖലയിൽ കർണാടകക്കാർക്ക് തൊഴിൽ സംവരണം ഏർപ്പെടുത്താനുള്ള ബില്ല് മരവിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ. വലിയ എതിർപ്പ് വന്നതോട് കൂടിയാണ് സിദ്ധരാമയ്യ സർക്കാരിൻറെ തീരുമാനം. വ്യവസായ മേഖലയോട് ആലോചിച്ചു മാത്രമേ അന്തിമ തീരുമാനം എടുക്കുവെന്ന് സിദ്ധരാമയ്യ എക്‌സിൽ കുറിച്ചു .

also read: ‘ഒരാവേശത്തിനാണ് ലേലത്തിന്റെ സെക്കന്‍ഡ് പാര്‍ട്ട് ചെയ്യാമെന്ന് വിചാരിച്ചത്, പക്ഷേ മിക്കവാറും അത് ഡ്രോപ്പ് ചെയ്യും’: നിതിന്‍ രഞ്ജി പണിക്കര്‍

50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നടഡക്കാരെ നിയമിക്കണമെന്നായിരുന്നു ബില്ലിൽ പറഞ്ഞിരുന്നത്. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് നൂറ് ശതമാനവും കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാവൂ എന്നും ബില്ലിലുണ്ട്

കർണാടകയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം അനുവദിക്കാനുളള സർക്കാർ നീക്കത്തിനെതിരെ വലിയ എതിർപ്പ് ഉയർന്നിരുന്നു
സ്വകാര്യ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. കർണാടകയിലെ വ്യവസായ, ഐടി സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യസ്ഥാപനങ്ങൾക്കുമാണ് സംവരണച്ചട്ടം ബാധകമാകുക. 50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിക്കണമെന്നാണ് ബില്ലിലെ ശുപാർശ.

also read: ‘ധോത്തി ധരിച്ചെത്തുന്നവർക്ക് പ്രവേശനമില്ല, പാന്റ് ധരിച്ചു വരൂ…’, കർഷകനെ മാളിൽ നിന്നും അധിക്ഷേപിച്ച് ഇറക്കിവിട്ടു; സംഭവം ബെംഗളൂരുവിൽ: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News