ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതിക്ക് ജോലി നല്‍കി സിദ്ധരാമയ്യ

ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതിക്ക് സെക്രട്ടേറിയറ്റില്‍ ജോലി നല്‍കാന്‍ നിര്‍ദേശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനിടയിലാണ് യുവതിയുടെ ദുരവസ്ഥ സിദ്ധരാമയ്യ കേട്ടത്. തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ ജോലി നല്‍കുമെന്ന് വാക്ക് നല്‍കുകയായിരുന്നു.

Also read- പാമ്പുകടിയേറ്റ് ചികിത്സ തേടി തിരിച്ചെത്തിയതിന് പിന്നാലെ വീണ്ടും പാമ്പ് കടിച്ചു; യുവാവിന് ദാരുണാന്ത്യം

2022 ഏപ്രില്‍ 28 നാണ് യുവതി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. എം.കോം ബിരുദധാരിയാണ് ഇവര്‍. മാതാപിതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. വിദ്യാഭ്യാസ യോഗ്യത കൂടി കണക്കിലെടുത്താണ് യുവതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ ജോലി നല്‍കാന്‍ ഉത്തവിട്ടത്.

Also read- ജ്യേഷ്ഠനായ തന്റെ വിവാഹം നടത്താതെ അനുജന്റെ വിവാഹം നടത്തി; അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് പിടിയില്‍

കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ കണ്ട് തന്റെ ജോലിക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ജോലി വാഗ്ദാനം നല്‍കിയെങ്കിലും ജോലി നല്‍കിയില്ലെന്നും യുവതി ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News