ബിജെപി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു, എംഎൽഎമാർക്ക് വാഗ്ദാനം ചെയ്യുന്നത് 50 കോടി രൂപ; ഗുരുതര ആരോപണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബിജെപി തൻ്റെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും എംഎൽഎമാർ ഓരോരുത്തർക്കും അവർ വാഗ്ദാനം ചെയ്യുന്നത് 50 കോടി രൂപയാണെന്നും ആരോപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. 50 എംഎൽഎമാർക്കാണ് അവർ 50 കോടി രൂപവെച്ച് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ പണം എവിടെ നിന്നാണ് അവർക്ക് വരുന്നത്? ബി.എസ്. യെദ്യൂരപ്പയും ബസവരാജ ബൊമ്മൈയും എന്താ നോട്ടുകൾ അച്ചടിക്കുന്നുണ്ടോ? ഇത് അഴിമതി പണമാണ്. അവർക്ക് കോടികളുണ്ട്. അവർ അഴിമതിപ്പണം ഉപയോഗിച്ചാണ് എംഎൽഎമാരെ വാങ്ങാൻ നോക്കുന്നത്. എന്നാൽ, തൻ്റെ എംഎൽഎമാരെ വിലക്കെടുക്കാൻ അവർക്ക് സാധിച്ചിട്ടില്ല.- സിദ്ധരാമയ്യ പറഞ്ഞു.

ALSO READ: പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു, കൊടൈക്കനാലിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം; വിനോദ സഞ്ചാര മേഖലയെ ബാധിക്കും?

ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കർണാടക രാഷ്ട്രീയം നീറിപ്പുകയുകയാണ് ഇപ്പോൾ. സർക്കാർ ടെൻഡറുകളിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം നൽകി കോൺഗ്രസ് മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കാട്ടി നേരത്തെ ബിജെപി കോൺഗ്രസിനെതിരെ രംഗത്ത് വന്നിരുന്നു. മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ ഭൂമി വിഹിതം, വഖഫ് ഭൂമി കൈയേറ്റം, സംസ്ഥാനത്തെ മദ്യക്കച്ചവടക്കാരിൽ നിന്ന് കൈക്കൂലി വാങ്ങൽ എന്നിവയിലൂടെ സർക്കാരാണ് അഴിമതി നടത്തിയിട്ടുള്ളതെന്ന് ആരോപണങ്ങൾക്ക് മറുപടിയായി ബിജെപി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ,  ബിജെപിയുടെ ഭരണകാലത്ത് കോവിഡ് -19 ഫണ്ട് ദുരുപയോഗം ചെയ്തതും ധൂർത്തടിച്ചതും ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരിച്ചടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News