കർണാടകത്തിൽ ക്ലൈമാക്സ്, സിദ്ധരാമയ്യ മുഖ്യമന്ത്രി, ഡി.കെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രി

കർണാടകത്തിലെ മുഖ്യമന്ത്രി നാടകത്തിന് അന്ത്യം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഡി.കെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കൽ ഉണ്ടാകില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഡി.കെ ശിവകുമാർ പിസിസി അധ്യക്ഷനായി തുടരും.

ദിവസങ്ങൾ നീണ്ടുനിന്ന തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് തീരുമാനം. മുഖ്യമന്ത്രി സ്ഥാനം വീതിച്ചുനൽകാനുള്ള നിർദ്ദേശം ഹൈക്കമാന്റ് നേരത്തെ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഡി.കെ ശിവകുമാർ അംഗീകരിച്ചിരുന്നില്ല. ഇതിനിടെ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ പരന്നു. ഇതോടെ സിദ്ധരാമയ്യ ക്യാമ്പ് ആഘോഷം തുടങ്ങുകയും ഡി.കെ ശിവകുമാർ അനുകൂലികൾ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തു.

മെയ് 20ന് സത്യപ്രതിജ്ഞ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യും. കൂടെ ചില മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. നേരത്തെ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ദില്ലിയിലെത്തി പലതവണ ദേശീയ നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായെല്ലാം ചർച്ചകൾ നടത്തി. എങ്കിലും മുഖ്യമന്ത്രി സ്ഥാനം തനിക്ക് തന്നെ വേണമെന്ന ശിവകുമാറിന്റെ കടുംപിടിത്തം പ്രഖ്യാപനം വൈകിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News