കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വ്യഴാഴ്ച ചേര്‍ന്ന നിയമസഭ കക്ഷിയോഗം ഏകകണ്ഠമായി സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും നിയമസഭ കക്ഷി നേതാവായും തെരഞ്ഞെടുത്തു. യോഗത്തിന് ശേഷം രാജ്ഭവനിലെത്തി ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹലോട്ടിനെ കണ്ടു.
ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഔദ്യോഗിക ക്ഷണം നല്‍കിയിരുന്നു. 20 പേര്‍ മന്ത്രി സ്ഥാനത്തേക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഇന്ന് 12.30 ന് കാണ്ഠീരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കും. ബിജെപി ഇതര നേതാക്കളെ കോണ്‍ഗ്രസ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം നല്‍കി
മൂന്നു ദിവസം നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ് കര്‍ണാടകയിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച് തീരുമാനമായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here