ജോലിയിൽ നിന്ന് അല്ലെങ്കിൽ പ്രൊഫഷനിൽ നിന്ന് വിരമിച്ചു കഴിഞ്ഞാൽ വിശ്രമജീവിതം ആയിരിക്കും ചിലരുടെ ചോയ്‌സ്. മറ്റ് ചിലർ ഒരു വെറൈറ്റിക്ക് ബിസിനസ് ചെയ്യുകയോ അതോ ഇതുവരെ കടന്നുപോയ കരിയറിൽ നിന്ന് ഏറെ വേറിട്ട ഒരു പാതയിലൂടെ സഞ്ചരിക്കുകയോ ചെയ്യും. കായിക താരങ്ങളിലേക്ക് വന്നാൽ, റിട്ടയർമെന്റിന് ശേഷം കായിക വിദഗ്ധൻ, ടീവി അവതാരകൻ, കമന്റേറ്റർ തുടങ്ങിയവരുടെ കുപ്പായമാകും അവർ പിന്നീട് അണിയുക. അതേസമയം ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഏറെ വ്യത്യസ്തമായ ഒരു ഓഫിസ് ജോലിയിലേക്ക് പ്രവേശിച്ച ഒരു താരത്തിന്റെ വാർത്തയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.അത് മറ്റാരുമല്ല, മുൻ ക്രിക്കറ്റ് താരം സിദ്ധാർഥ് കൗൾ ആണ്.
34 കാരനായ സിദ്ധാർഥ് മുൻപ് അണ്ടർ-19 ലോകകപ്പിൽ വിരാട് കോഹ്‌ലിക്കൊപ്പം കപ്പുയർത്തിയ താരമാണ്.ഇന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥൻ ആണ് സിദ്ധാർഥ്. അദ്ദേഹം ഓഫിസിൽ ഫോർമൽ ഡ്രെസ്സിൽ ഇരിക്കുന്ന ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഇപ്പോൾ വലിയ രീതിയിൽ വൈറലായിട്ടുണ്ട്.
ALSO READ; വെറുതെ വടികൊടുത്ത് അടി വാങ്ങി! പുഷ്പയുടെ റിലീസ് തടയണമെന്ന് ഹർജി, പരാതിക്കാരന് പിഴ ചുമത്തി കോടതി
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബിന്റെ തുറുപ്പ് ചീട്ട് കൂടിയായിരുന്നു സിദ്ധാർഥ്. ഇന്ത്യക്കായി ആറ് മത്സരങ്ങളില്‍ മാത്രം കളിച്ച അദ്ദേഹം ആറ് വര്‍ഷം മുമ്പാണ് താരം ഇന്ത്യൻ കുപ്പായത്തില്‍ അവസാനമായി കളിച്ചത്. മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗള റെന്ന റെക്കോർഡ് കൂടി രചിച്ചായിരുന്നു താരം ക്രീസ് വിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here